ഭാര്യയെ ചേര്‍ത്ത് പിടിച്ച് റോയ്‌സ്; സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി റിമി ടോമിയുടെ മുന്‍ ഭാര്‍ത്താവിന്റെയും ഭാര്യ സോണിയയുടെയും ചിത്രങ്ങള്‍

ഭാര്യയെ ചേര്‍ത്ത് പിടിച്ച് റോയ്‌സ്; സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി റിമി ടോമിയുടെ മുന്‍ ഭാര്‍ത്താവിന്റെയും ഭാര്യ സോണിയയുടെയും ചിത്രങ്ങള്‍

റിമിടോമിയുടെ മുന്‍ ഭര്‍ത്താവ് റോയിസ് കീഴക്കൂടനും ഭാര്യയുമൊപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഫെബ്രുവരി 22 ന് തൃശൂരില്‍ വെച്ചായിരുന്നു റോയിസ് കിഴക്കൂടനും സോണിയും തമ്മിലുള്ള വിവാഹം നടന്നത്. ക്രിസ്ത്യന്‍ ആചാരപ്രകാരം നടത്തിയ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നിരുന്നു. മുണ്ടും കുര്‍ത്തയുമായിരുന്നു റോയിസിന്റെ വേഷം. സെറ്റ് സാരിയായിരുന്നു സോണിയ ധരിച്ചത്. ലളിതമായി നടത്തിയ ചടങ്ങുകളുടെ ഫോട്ടോസ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി.


സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സോണിയ ആണ് റോയിസിന്റെ ഭാര്യ. വിവാഹത്തിന് തൊട്ട് അടുത്ത ദിവസമാണ് റോയിസിനൊപ്പം നില്‍ക്കുന്ന സോണിയയുടെ ചിത്രങ്ങള്‍ പുറത്ത് വരുന്നത്. പിന്നാലെ വിവാഹവിശേഷങ്ങള്‍ അറിയാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. രണ്ടാം വിവാഹത്തെ കുറിച്ച് റോയിസ് ഇതുവരെ ഒന്നും തുറന്ന് പറഞ്ഞിട്ടില്ല.

Other News in this category4malayalees Recommends