തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ചുള്ള ആദ്യ മരണം; മരിച്ചത് മധുര അണ്ണാനഗര്‍ സ്വദേശിയായ 54കാരന്‍; പ്രമേഹ രോഗിയായിരുന്ന ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ഇന്നലെ

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ചുള്ള ആദ്യ മരണം; മരിച്ചത്  മധുര അണ്ണാനഗര്‍ സ്വദേശിയായ 54കാരന്‍;  പ്രമേഹ രോഗിയായിരുന്ന ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ഇന്നലെ

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. മധുര അണ്ണാനഗര്‍ സ്വദേശിയായ 54 കാരനാണ് മരിച്ചത്. പ്രമേഹ രോഗിയായിരുന്ന ഇയാള്‍ക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് 19 ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 12 ആയി.


നേരത്തെ മഹാരാഷ്ട്രയിലും ഡല്‍ഹിയിലും ഓരോരുത്തര്‍ കൊറോണ ബാധിച്ച് മരണപ്പെട്ടിരുന്നു. രാജ്യവ്യാപകമായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 519 ആയി. 40ഓളം പേര്‍ രോഗത്തില്‍ നിന്നും ഇത് വരെ സുഖം പ്രാപിച്ചിട്ടുണ്ട്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം 21 ദിവസം അടച്ചിടുകയാണെന്ന് ഇന്നലെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. സാമൂഹ്യഅകലം പാലിക്കുക അനിവാര്യമാണെന്നും കൊറോണയെ നേരിടാന്‍ മറ്റുവഴികളില്ലെന്നും ഈ സാഹചര്യത്തില്‍ എല്ലാവരും വീടുകളില്‍ തന്നെ തുടരണമെന്നും മോദി പറഞ്ഞു.

Other News in this category4malayalees Recommends