ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാന്‍ ട്രെയിനുകളുടെ കോച്ചുകള്‍ വിട്ടുനല്‍കും; ഫാക്ടറികളില്‍ രോഗം ഗുരുതരമായവരെ ചികിത്സിക്കാനുള്ള വെന്റിലേറ്ററുകള്‍ നിര്‍മിക്കും; കോറോണയെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങി റെയ്ല്‍വേയും

ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാന്‍ ട്രെയിനുകളുടെ കോച്ചുകള്‍ വിട്ടുനല്‍കും; ഫാക്ടറികളില്‍ രോഗം ഗുരുതരമായവരെ ചികിത്സിക്കാനുള്ള വെന്റിലേറ്ററുകള്‍ നിര്‍മിക്കും; കോറോണയെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങി റെയ്ല്‍വേയും

കോറോണ രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്ത പരിഹരിക്കാന്‍ റെയ്ല്‍വേ രംഗത്തിറങ്ങുന്നു. രോഗം വന്നവരെ മാറ്റിപ്പാര്‍പ്പിച്ച് ചികിത്സിക്കാനുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാന്‍ ട്രെയിനുകളുടെ കോച്ചുകള്‍ വിട്ടുനല്‍കാനാണ് റെയ്ല്‍വേയുടെ തീരുമാനം. റെയില്‍വേയുടെ കീഴിലുള്ള ഫാക്ടറികളില്‍ രോഗം ഗുരുതരമായവരെ ചികിത്സിക്കാനുള്ള വെന്റിലേറ്ററുകളും നിര്‍മിക്കും.


കപൂര്‍ത്തല റെയില്‍വേ കോച്ച് ഫാക്ടറിയില്‍ ഇനി തത്കാലത്തേക്ക് എല്‍.എച്ച്.ബി കോച്ചുകളെ ഐസൊലേഷന്‍ വാര്‍ഡുകള്‍ ആക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാകും നടക്കുക.ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് രോഗികള്‍ക്കാവശ്യമായ വെന്റിലേറ്ററുകള്‍ നിര്‍മിക്കുക.

കൊറോണയെ നേരിടാന്‍ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കാര്യങ്ങള്‍ ഇതിനുമപ്പുറത്തേക്ക് കടക്കുകയാണെങ്കില്‍ അതിനെ നേരിടുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് റെയില്‍വേയും മറ്റ് വകുപ്പുകള്‍ക്കൊപ്പം അടിസ്ഥാന സൗകര്യമൊരുക്കാന്‍ കൈകോര്‍ക്കുന്നത്. അതേസമയം രാജ്യത്ത് ആവശ്യമായതിനേക്കാള്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേ വെന്റിലേറ്ററുകള്‍ ലഭ്യമായിട്ടുള്ളു. സങ്കീര്‍ണമായ ഈ ജീവന്‍ രക്ഷാ ഉപകരണം നിര്‍മിച്ചെടുക്കല്‍ റെയില്‍വേയ്ക്ക് വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. ഇതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

Other News in this category



4malayalees Recommends