ലോക്ഡൗണ്‍ കാലത്ത് കോഹ്ലിക്ക് ബ്യൂട്ടിപാര്‍ലര്‍ വീട്ടില്‍ത്തന്നെ; ഭര്‍ത്താവിന്റെ തലമുടിയില്‍ പരീക്ഷണം നടത്തുന്ന വിഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത് അനുഷ്‌ക ശര്‍മ; ഏറ്റെടുത്തി ആരാധകര്‍

ലോക്ഡൗണ്‍ കാലത്ത് കോഹ്ലിക്ക് ബ്യൂട്ടിപാര്‍ലര്‍ വീട്ടില്‍ത്തന്നെ; ഭര്‍ത്താവിന്റെ തലമുടിയില്‍ പരീക്ഷണം നടത്തുന്ന വിഡിയോ  ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത് അനുഷ്‌ക ശര്‍മ; ഏറ്റെടുത്തി ആരാധകര്‍

വിരാട് കോഹ്ലിക്ക് തലമുടി വെട്ടണമെങ്കില്‍ താര സുന്ദരി തന്നെ അടുത്തുണ്ട്. ഭാര്യ അനുഷ്‌ക ശര്‍മ്മ ഭര്‍ത്താവിന്റെ തലമുടിയില്‍ പരീക്ഷണം നടത്തുന്ന വിഡിയോയാണ് ഇവിടെ കാണുന്നത്. വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതും അനുഷ്‌ക തന്നെ. വിരാടിന്റെ പ്രശസ്തമായ സ്‌പൈക്കില്‍ ആണ് അനുഷ്‌ക പ്രധാനമായും കൈവച്ചിരിക്കുന്നത്.

അനുഷ്‌കയുടെ കയ്യില്‍ ആകെയുള്ള ഉപകരണം കത്രിക മാത്രമാണ്. മുടിയുടെ അളവെടുക്കാന്‍ ചീപ്പുപയോഗിക്കാതെ വിരലുകള്‍ കൊണ്ടുള്ള രീതിയാണ് അനുഷ്‌ക പരീക്ഷിക്കുന്നതും. മുടിവെട്ടലിന് മുന്‍പും ശേഷവുമുള്ള വിരാടിന്റെ ലുക്കും വീഡിയോയുടെ അവസാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Other News in this category4malayalees Recommends