യുകെ മലയാളികള്‍ക്കിടയില്‍ ആശങ്കയേറ്റിക്കൊണ്ട് ഒരു മലയാളിയുടെ മരണം കൂടി; മരണത്തിന് കീഴടങ്ങിയത് ലണ്ടനിലെ വെംബ്ലിയില്‍ താമസിച്ചിരുന്ന ചാവക്കാട് സ്വദേശി ഇക്ബാല്‍; മണിക്കൂറുകളുടെ ഇടവേളകളിലുണ്ടായ മുന്നു മരണത്തില്‍ ഞെട്ടി മലയാളി സമൂഹം

യുകെ മലയാളികള്‍ക്കിടയില്‍ ആശങ്കയേറ്റിക്കൊണ്ട് ഒരു മലയാളിയുടെ മരണം കൂടി; മരണത്തിന് കീഴടങ്ങിയത് ലണ്ടനിലെ വെംബ്ലിയില്‍ താമസിച്ചിരുന്ന ചാവക്കാട് സ്വദേശി ഇക്ബാല്‍;  മണിക്കൂറുകളുടെ ഇടവേളകളിലുണ്ടായ മുന്നു മരണത്തില്‍ ഞെട്ടി മലയാളി സമൂഹം

യുകെ മലയാളികള്‍ക്കിടയില്‍ ആശങ്കയേറ്റിക്കൊണ്ട് ഒരു മലയാളിയുടെ മരണം കൂടി. തൃശ്ശൂര്‍ ചാവക്കാട് പുതിയകത്തു വീട്ടില്‍ ഇക്ബാലാണ് (56) ഇന്നലെ ഉച്ചയോടെ മരണപ്പെട്ടത് ലണ്ടനിലെ വെംബ്ലിയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇക്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിനു ഭാര്യയും രണ്ടു കുട്ടികളുമാണുള്ളത് . കുടുംബ സമേതമായിരുന്നു താമസം.


ഡോര്‍ച്ചസ്റ്റര്‍ ഹോട്ടലില്‍ ഷെഫ് ആയി ജോലി ചെയ്തു വരികയായിരുന്നു. ഏതാനും ആഴ്ചകളായി ശ്വാസ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ മരണം കോവിഡുമായി ബന്ധപ്പെട്ടാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.മൃതദേഹം മയ്യിത്ത് പീസ് ഓഫ് ഗാര്‍ഡന്‍ ഖബറിസ്സ്ഥാനില്‍ ഖബറടക്കും.സമസ്ത ലണ്ടന്‍ കള്‍ച്ചറല്‍ സെന്റര്‍ ജോയിന്റ് സെക്രട്ടറി ആയിരുന്നു ഇദ്ദേഹം, സമസ്തയുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.

കണ്ണൂര്‍ ഇരിട്ടി വെളിമാനം സ്വദേശി സിന്റോ ജോര്‍ജ് (36), കൊല്ലം ഓടനാവട്ടം സ്വദേശിയായ ഇന്ദിര ഭാരതി(72) എന്നിവരുടെ മരണവാര്‍ത്തയ്ക്ക് പിന്നാലെയാണ് ഇക്ബാലിന്റെ മരണവും പുറത്തുവന്നത്. ലണ്ടന്‍ റെഡ് ഹില്ലിലാണ് സിന്റെ ജോര്‍ജ് താമസിക്കുന്നത്. ഇന്ദിര റിട്ടയേഡ് അധ്യാപികയാണ്. കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണ് സിന്റോ. ഇന്നലെ രാവിലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം സിന്റോയ്ക്ക് ശ്വാസതടസം മൂര്‍ച്ഛിക്കുകയും ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഒരാഴ്ചയോളമായി ഐസിയുവില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം അല്‍പം ഭേദപ്പെട്ടെങ്കിലും ഇന്ന് രാവിലെ കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കുകയായിരുന്നു. ചാലക്കുടി സ്വദേശി നിമിയാണ് ഭാര്യ. മൂന്നു മക്കളാണ്.

കൊല്ലം ഓടനാവട്ടം സ്വദേശിയാണ് ഇന്ദിര. മരണ കാരണം കോവിഡ് 19 ആണോയെന്നു സംശയമുണ്ട്. ഓടനാവട്ടം കട്ടയില്‍ ദേവി വിലാസത്തില്‍ പരേതനായ റിട്ട. അസിസ്റ്റന്റ് അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ ചെല്ലപ്പന്റെ ഭാര്യയാണ് ഇന്ദിര. 72 വയസ് ആയിരുന്നു പ്രായം. മുട്ടറ എല്‍പി സ്‌കൂളില്‍ നിന്നാണു വിരമിച്ചത്. മൂത്തമകള്‍ ദീപ, മരുമകന്‍ ദീപക് എന്നിവര്‍ക്കൊപ്പം ആറു മാസമായി ലണ്ടനിലായിരുന്നു താമസം. ദീപ അവിടെ നഴ്സ് ആണ്.
Other News in this category



4malayalees Recommends