'സഹോദരങ്ങള്‍ സംബോധന ചെയ്യുന്നതു പോലെ ഇച്ചാക്കാ എന്നാണ് വിളിക്കുന്നത്; ലാല്‍ വിളിക്കുമ്പോള്‍ ഒരു പ്രത്യേക സുഖം; അപ്പുവിനെ ആദ്യമായി സിനിമയില്‍ ഇന്‍ട്രൊഡ്യൂസ് ചെയ്യുമ്പോള്‍ അനുഗ്രഹം വാങ്ങാന്‍ വന്നത് മറക്കാനാകില്ല'; ആശംസകളുമായി മമ്മൂട്ടി

അറുപതാം പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ 'എന്റെ ലാലിന്' എന്ന തലവാചകത്തോടെ പങ്കുവച്ച വീഡിയോയിലാണ് മമ്മൂട്ടി മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ

'ഞങ്ങള്‍ തമ്മില്‍ കാണാന്‍ തുടങ്ങിയിട്ട് 39 വര്‍ഷം കഴിഞ്ഞു. പടയോട്ടത്തിന്റെ സെറ്റിലാണ് ആദ്യം കാണുന്നത്. എന്റെ സഹോദരങ്ങള്‍ സംബോധന ചെയ്യുന്നതു പോലെ ഇച്ചാക്കാ എന്നാണ് വിളിക്കുന്നത്. പലരും അങ്ങനെ വിളിക്കാറുണ്ട്. എന്നാല്‍ ലാല്‍ വിളിക്കുമ്പോള്‍ ഒരു പ്രത്യേക സുഖം. എന്റെ സഹോദരങ്ങളില്‍ ഒരാളാണെന്ന് തോന്നും.'

'ചില്ലറ പിണക്കങ്ങളും പരിഭവങ്ങളുമൊക്കെ നേരിട്ട് കാണുമ്പോള്‍ ഇല്ലാതാകും. അപ്പുവിനെ ആദ്യമായി സിനിമയില്‍ ഇന്‍ട്രൊഡ്യൂസ് ചെയ്യുമ്പോള്‍ അനുഗ്രഹം വാങ്ങാന്‍ വന്നത് മറക്കാനാകില്ല.'

'മലയാളത്തിന്റെ ഈ അത്ഭുത കലാകാരന് മലയാള സിനിമ കണ്ട മഹാനടന് മലാളികളുടെ ലാലേട്ടന് ജന്മ ദിനാശംസകള്‍.

Other News in this category4malayalees Recommends