'അങ്ങനെ പരിഹസിച്ച് ഇല്ലാതാക്കാമെന്നൊന്നും കരുതണ്ട; തുന്നല്‍ ടീച്ചര്‍ എന്നൊക്കെ പറഞ്ഞ് പോസ്റ്റിട്ടു; എനിക്ക് വിരോധമൊന്നുമില്ല ഗോപാലകൃഷ്ണാ... തുന്നല്‍ ടീച്ചറെന്താ ടീച്ചറല്ലേ'; ബി. ഗോപാലകൃഷ്ണനെതിരെ തക്ക മറുപടി നല്‍കി ശൈലജ ടീച്ചര്‍

'അങ്ങനെ പരിഹസിച്ച് ഇല്ലാതാക്കാമെന്നൊന്നും കരുതണ്ട; തുന്നല്‍ ടീച്ചര്‍ എന്നൊക്കെ പറഞ്ഞ് പോസ്റ്റിട്ടു; എനിക്ക് വിരോധമൊന്നുമില്ല ഗോപാലകൃഷ്ണാ... തുന്നല്‍ ടീച്ചറെന്താ ടീച്ചറല്ലേ'; ബി. ഗോപാലകൃഷ്ണനെതിരെ തക്ക മറുപടി നല്‍കി ശൈലജ ടീച്ചര്‍

ബിബിസിക്ക് നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ തുറന്നടിച്ച് ആരോഗ്യ മന്ത്രി കെകെ ശൈലജ. മീഡിയവണ്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ആരെങ്കിലും എഴുതിത്തരുന്ന കാര്യങ്ങള്‍ നോക്കി വായിക്കുന്ന ആളാണ് ആരോഗ്യമന്ത്രിയെന്നുമുള്ള ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്റെ വിമര്‍ശനത്തിനായിരുന്നു മറുപടി.


ബി.ബി.സി അഭിമുഖത്തില്‍ പറ്റിയ വസ്തുതാപരമായ തെറ്റ് നാക്ക് പിഴയായിരുന്നു. ഞാന്‍ ഒന്നുമില്ലെങ്കിലും ഒരു ടീച്ചറാണല്ലോ, എനിക്ക് അക്ഷരം എഴുതാനും വായിക്കാനുമൊക്കെ അറിയാം. ഈ കാര്യത്തെ കുറിച്ച് നന്നായി പഠിച്ചിട്ട് തന്നെയാണ് ഇടപെടുന്നത്. ആ പഠിക്കാന്‍ കഴിയാത്ത ബുദ്ധിമോശമൊന്നും എനിക്ക് ഇല്ല. ഈ ലോകത്തേക്ക് വെച്ച് എല്ലാം അറിയുന്ന ആളാണ് ഞാനെന്ന് നടിക്കാറില്ല. പക്ഷേ ഇത്തരം കാര്യങ്ങളൊക്കെ നേരിടാനും നിയന്ത്രിക്കാനും അറിയാനും പഠിക്കാനുമൊക്കെയുള്ള കഴിവില്‍ ഞാന്‍ എന്നെ അണ്ടര്‍എസ്റ്റിമേറ്റ് ചെയ്യുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

തുന്നല്‍ ടീച്ചറെന്ന ബി.ജെ.പി പരിഹാസത്തിനും ടീച്ചര്‍ മറുപടി നല്‍കി. തുന്നല്‍ ടീച്ചര്‍ എന്നൊക്കെ പറഞ്ഞ് പോസ്റ്റിട്ടു. എനിക്ക് വിരോധമൊന്നുമില്ല ഗോപാലകൃഷ്ണാ... തുന്നല്‍ ടീച്ചറെന്താ ടീച്ചറല്ലേ. അങ്ങനെയാന്നും പരിഹസിച്ചിട്ട് ഇതാക്കാമെന്ന് വിചാരിക്കണ്ടെന്നും മന്ത്രി പറഞ്ഞു.

Other News in this category4malayalees Recommends