'ലോകത്ത് മൂന്നു ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത 'കൂട്ടക്കൊലയ്ക്ക്' കാരണമായത് ചൈനയുടെ കഴിവുകേട്; ഉദ്ഭവസ്ഥാനത്തുതന്നെ വൈറസിനെ തടയാമായിരുന്നു; അവര്‍ അവരുടെ ജോലി ചെയ്തില്ല'; രൂക്ഷവിമര്‍ശനവുമായി വീണ്ടും ട്രംപ്

'ലോകത്ത് മൂന്നു ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത 'കൂട്ടക്കൊലയ്ക്ക്' കാരണമായത് ചൈനയുടെ കഴിവുകേട്; ഉദ്ഭവസ്ഥാനത്തുതന്നെ വൈറസിനെ തടയാമായിരുന്നു; അവര്‍ അവരുടെ ജോലി ചെയ്തില്ല'; രൂക്ഷവിമര്‍ശനവുമായി വീണ്ടും ട്രംപ്

കൊറോണ വൈറസിന്റെ ലോക വ്യാപനത്തിന് ഉത്തരവാദി ചൈന തന്നെയാണെന്ന നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയുടെ കഴിവ്‌കേടാണ് ലോകത്ത് മൂന്നു ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത 'കൂട്ടക്കൊലയ്ക്ക്' കാരണമായതെന്നു ട്രംപ് ആരോപിച്ചു.


'ലോകം മുഴുവന്‍ കോവിഡ് ബാധിച്ചതിനു പിന്നില്‍ ചൈനയുടെ കഴിവില്ലായ്മയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഉദ്ഭവസ്ഥാനത്തുതന്നെ വൈറസിനെ തടയാമായിരുന്നു. അത് എളുപ്പവുമായിരുന്നു. എന്നാല്‍ അവര്‍ അവരുടെ ജോലി ചെയ്തില്ല .''- ട്രംപ് ട്വീറ്റ് ചെയ്തതിങ്ങനെ.യുഎസിനെ തകര്‍ക്കാനാണ് ചൈന ശ്രമിച്ചത്. കൊറോണ വൈറസ് വ്യാപനം വന്‍തോതില്‍ നടക്കുമ്പോള്‍ തെറ്റായ വിവരങ്ങളുടെ പ്രചാരണമാണ് ചൈന നടത്തിയതെന്നും ട്രംപ് കുറ്റപ്പെടുത്തി. തെറ്റുപറ്റിയത് യുഎസിനും ട്രംപിനുമാണെന്നു മനപൂര്‍വ്വം വരുത്തി തീര്‍ക്കാനായിരുന്നു ചൈനയുടെ ശ്രമം.ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ജോ ബൈഡനെ യുഎസ് പ്രസിഡന്റാക്കാനാണ് ചൈനയുടെ ആഗ്രഹമെന്ന രാഷ്ട്രീയ ആരോപണവും ട്രംപ് നടത്തി. സാധ്യമായ എല്ലാ വഴികളിലും അവരതിനു ശ്രമിച്ചു കൊണ്ടിരിക്കുന്നു. ചൈനയേയും ബൈഡനെയും ഒരേസമയം ലക്ഷ്യമിട്ട് ട്രംപ് പറഞ്ഞു.

Other News in this category4malayalees Recommends