സംസ്ഥാനത്തേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പേരെത്തുന്ന പശ്ചാത്തലത്തില്‍ കര്‍ശന പരിശോധന തുടരും; ആഭ്യന്തര വിമാനങ്ങളില്‍ എത്തുന്നവര്‍ പതിനാല് ദിവസം ക്വാറന്റൈനില്‍ കഴിയണം; വിശദീകരിച്ച് ആരോഗ്യമന്ത്രി

സംസ്ഥാനത്തേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പേരെത്തുന്ന പശ്ചാത്തലത്തില്‍ കര്‍ശന പരിശോധന തുടരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ആഭ്യന്തര വിമാനങ്ങളില്‍ എത്തുന്നവര്‍ പതിനാല് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും റെഡ്‌സോണുകളില്‍ നിന്നെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു.

ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നത് കൊറോണ കേസുകള്‍ കൂട്ടുമെന്നാണ് നിഗമനം. അതുകൊണ്ട് തന്നെ നാട്ടിലേക്ക് വരുന്നവരില്‍ നിന്ന് രോഗം പകരാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

രോഗികളുടെ എണ്ണം കൂടിയാല്‍ നമ്മുക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ വരും. അതേസമയം, ഇന്നലെ മരിച്ചവരോട് ഒപ്പം വന്നവരും നിരീക്ഷണത്തിലാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Other News in this category4malayalees Recommends