അടിവസ്ത്രങ്ങള്‍ക്ക് മുകളില്‍ സുതാര്യമായ പിപിഇ കിറ്റ് ധരിച്ച് നഴ്‌സ്; റഷ്യയില്‍ കൊറോണ വാര്‍ഡിലെ രോഗികള്‍ക്കിടയില്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് നില്‍ക്കുന്ന നഴ്‌സിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പടര്‍ന്നത് കാട്ടുതീ പോലെ

അടിവസ്ത്രങ്ങള്‍ക്ക് മുകളില്‍ സുതാര്യ PPE കിറ്റ് ധരിച്ച നഴ്‌സിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. റഷ്യയിലെ തുല ആശുപത്രിയിലാണ് സംഭവം. കൊറോണ വാര്‍ഡിലെ രോഗികള്‍ക്കിടയില്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് സേവനമനുഷ്ഠിച്ച നഴ്‌സിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.

എന്നാല്‍, കൊറോണ രോഗികളെ ശുശ്രൂഷിക്കാന്‍ ആവശ്യമായ വസ്ത്രങ്ങളും ശരിയായ PPE കിറ്റുകളും ഈ നഴ്‌സിന് നല്‍കിയിട്ടില്ല എന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. സുതാര്യ PPE കിറ്റുകള്‍ ധരിച്ച നഴ്‌സിന്റെ ചിത്രങ്ങള്‍ കാട്ടുതീ പോലെയാണ് സമൂഹ മാധ്യമങ്ങളില്‍ പടര്‍ന്നത്.

യാതൊരു സംരക്ഷണവും ഇല്ലാത്ത PPE കിറ്റുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ആശുപത്രി അധികൃതര്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍, 'യൂണിഫോം കോഡുകള്‍' ലംഘിച്ചതിന് നഴ്‌സിനെതിരെ നടപടിയെടുക്കാനാണ് തുല ആശുപത്രി അധികൃതരുടെ നീക്കം.

Other News in this category4malayalees Recommends