മുസ്ലീം വിരുദ്ധനാണെന്ന് ആരോപണം; ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോംബ് ഉപയോഗിച്ച് വധിക്കുമെന്ന് ഭീഷണി സന്ദേശം

മുസ്ലീം വിരുദ്ധനാണെന്ന് ആരോപണം; ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോംബ് ഉപയോഗിച്ച്  വധിക്കുമെന്ന് ഭീഷണി സന്ദേശം

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി സന്ദേശം.യുപി പൊലീസിന്റെ സോഷ്യല്‍ മീഡിയ സെല്ലിലാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് ഉപയോഗിച്ച് മുഖ്യമന്ത്രിയെ കൊല്ലുമെന്നാണ് യുപി പൊലീസിന്റെ സോഷ്യല്‍ മീഡിയ സെല്‍ ഇന്റഗ്രേറ്റഡ് എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്ററില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ വന്ന വാട്‌സ് ആപ്പ് സന്ദേശത്തില്‍ പറയുന്നത്. യോഗി ആദിത്യനാഥിനെ മുസ്ലീം വിരുദ്ധനെന്ന് ആരോപിച്ചായിരുന്നു ഭീഷണി.


മുഖ്യമന്ത്രിയെ വധിക്കുമെന്ന വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചുവെന്ന വിവരം എഡിജിപി അസിം അരുണും സ്ഥിരീകരിച്ചിട്ടുണ്ട്. ഭീഷണിയുടെ അടിസ്ഥാനത്തില്‍ അജ്ഞാത വ്യക്തിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രി 12.32നാണ് വാട്‌സ്ആപ്പ് സന്ദേശം എത്തുന്നത്. സോഷ്യല്‍ മീഡിയ സെല്‍ അധികൃതര്‍ ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

വധഭീഷണി, അജ്ഞാത മാര്‍ഗം വഴിയുള്ള ഭീഷണി, പരിഭ്രാന്തി സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് അജ്ഞാതനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Other News in this category4malayalees Recommends