രാജ്യത്ത് കൊവിഡ് രോഗികള്‍ ജൂണ്‍ 21 നും 28 നും ഇടയില്‍ അതിന്റെ പാരമത്യത്തിലെത്തുമെന്ന് വിദഗ്ധര്‍; ഈ സമയപരിധിയില്‍ പ്രതിദിനം 7,000- 7,500 കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് കൊവിഡ് രോഗികള്‍ ജൂണ്‍ 21 നും 28 നും ഇടയില്‍ അതിന്റെ പാരമത്യത്തിലെത്തുമെന്ന് വിദഗ്ധര്‍;  ഈ സമയപരിധിയില്‍ പ്രതിദിനം 7,000- 7,500 കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് കൊവിഡ് രോഗികള്‍ ജൂണ്‍ 21 നും 28 നും ഇടയില്‍ അതിന്റെ പാരമത്യത്തിലെത്തുമെന്ന് വിദഗ്ധര്‍. ഈ സമയപരിധിയില്‍ പ്രതിദിനം 7,000- 7,500 കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജാദവ്പൂര്‍ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ മാത്തമാറ്റിക്കല്‍ ബയോളജി ആന്റ് ഇക്കോളജി കോര്‍ഡിനേറ്ററും പ്രൊഫസറുമായ നന്ദുലാല്‍ ബൈരാഗിയും മറ്റ് അഞ്ചംഗ സംഘമാണ് ഈ പഠനത്തിന് പിന്നില്‍. ഇന്നലെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 1.18 ലക്ഷമായി. ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ മഹാരാഷ്ട്രയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ജൂണ്‍ അവസാനം വരെ ഉയര്‍ന്നേക്കും. പ്രതിദിനം 7000 മുതല്‍ 7500 വരെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ജൂലൈ രണ്ടാം വാരം മുതല്‍ ദിവസേന കൊവിഡ് സ്ഥിരീകരിക്കുന്ന കേസുകളില്‍ കുറവ് ഉണ്ടായേക്കാമെന്നും പഠനം. ജാദവ്പൂര്‍ സര്‍വകലാശാലയിലെ സീനിയര്‍ പ്രൊഫസര്‍ നന്ദദുലാല്‍ ബൈരാഗി വാര്‍ത്താ ഏജന്‍സിയായ പിടിഐയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.


Other News in this category4malayalees Recommends