കോവിഡ് 19 വ്യാപനം അതിവേഗം തുടരുമ്പോള്‍ രോഗപ്രതിരോധത്തിന് വികസിപ്പിച്ച വാക്‌സിന്റെ ആദ്യഘട്ടം വിജയകരമെന്ന് ചൈന; 108 പേരില്‍ പ്രഥമ പരീക്ഷണം നടത്തിയെന്ന് ചൈനീസ് ഗവേഷകര്‍; പരീക്ഷിച്ചവരില്‍ പ്രതിരോധശേഷി വര്‍ധിച്ചുവെന്നും വിലയിരുത്തല്‍

കോവിഡ് 19 വൈറസ് വ്യാപനം ലോകത്ത് അതിവേഗം തുടരുമ്പോള്‍ രോഗപ്രതിരോധത്തിന് വികസിപ്പിച്ച വാക്‌സിന്റെ ആദ്യഘട്ടം വിജയകരമെന്ന് ചൈന. 108 പേരില്‍ പ്രഥമ പരീക്ഷണം നടത്തിയെന്ന് ചൈനീസ് ഗവേഷകര്‍ വ്യക്തമാക്കി.ആദ്യ ഘട്ട പരീക്ഷണത്തിന്റെ ഫലം അന്താരാഷ്ട്ര ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചു. വാക്‌സിന്‍ പൂര്‍ണ്ണ വിജയമെന്ന് പറയാന്‍ ഇനിയും പരീക്ഷണങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.ചൈനീസ് അക്കാദമി ഓഫ് എന്‍ജിനിയറിംഗ് അംഗവും അക്കാദമി ഓഫ് മിലിറ്ററി മെഡിക്കല്‍ സയന്‍സിലെ ബയോളജി പ്രൊഫസറുമായ ഷെന്‍ വേയുടെ നേതൃത്വത്തിലുള്ള സംഘമാണ് വാക്സിന്‍ വികസിപ്പിക്കുന്നത്.

മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് മനുഷ്യരിലെ പരീക്ഷണം നടത്തിയത്. 28 ദിവസം നീണ്ട നിരീക്ഷണത്തിനുശേഷം ആര്‍ക്കും ഗുരുതരമായ ലക്ഷണങ്ങളൊന്നും കണ്ടെത്തിയുമില്ല. 508 പേരില്‍ നടത്തുന്ന രണ്ടാംഘട്ട പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. കോവിഡ് ഉത്ഭവം ചൈനയില്‍ നിന്നാണെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം. മിച്ചിഗണില്‍ ആഫ്രിക്കന്‍-അമേരിക്കന്‍ നേതാക്കള്‍ ഉള്‍പ്പെട്ട സെമിനാറില്‍ പങ്കെടുക്കവേയായിരുന്നു ട്രംപ് വീണ്ടും ചൈനക്കെതിരെ തിരിഞ്ഞത്.

Other News in this category4malayalees Recommends