ഒരാഴ്ചയായി മരണമില്ല; രോഗപ്രതിരോധത്തിന് ഉപയോഗിക്കുന്നത് രണ്ട് തരം മരുന്നുകള്‍; മരുന്നുകളുടെ ഉപയോഗം 80% രോഗികളും രക്ഷപ്പെടാന്‍ കാരണമായി; കൊറോണ വൈറസ് പ്രതിരോധം ലോകത്തിന് തന്നെ വീണ്ടും മാതൃകയായി ക്യൂബ

ഒരാഴ്ചയായി മരണമില്ല;  രോഗപ്രതിരോധത്തിന് ഉപയോഗിക്കുന്നത് രണ്ട് തരം മരുന്നുകള്‍; മരുന്നുകളുടെ ഉപയോഗം  80% രോഗികളും രക്ഷപ്പെടാന്‍ കാരണമായി; കൊറോണ വൈറസ് പ്രതിരോധം ലോകത്തിന് തന്നെ വീണ്ടും മാതൃകയായി ക്യൂബ

കൊറോണ വൈറസ് പ്രതിരോധം ലോകത്തിന് തന്നെ വീണ്ടും മാതൃകയായി ക്യൂബ. 204 കോവിഡ് കേസുകള്‍ രാജ്യത്ത് നിലനിന്നിട്ടും കഴിഞ്ഞ ശനിയാഴ്ച 14 ാം തിയതി മുതല്‍ 20 ആം തിയതി വരെ കഴിഞ്ഞ ഒരാഴ്ചയില്‍ മരണം ഇല്ല. അതേസമയം 21,22 തിയ്യതികളില്‍ രണ്ട് മരണമാണ് ക്യൂബയില്‍ ഉണ്ടായത്. എന്നാല്‍ 2 രണ്ട് പേര്‍ മരണപെടാന്‍ കാരണം കോവിഡല്ല രക്ത സമ്മര്‍ദ്ദവും അറ്റാക്കുമാണെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.


ഏപ്രില്‍ മാസം മുതല്‍ തങ്ങള്‍ ഉപയോഗിച്ചുവരുന്ന രണ്ടുതരം മരുന്നാണ് കോവിഡ് 19 മരണനിരക്ക് ഉയരാതെ രോഗത്തെ പ്രതിരോധിക്കാനും ഭേദമാക്കാനും സഹായിച്ചതെന്നാണ് രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നതായി ക്യൂബന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇറ്റൊലി സുമാബ് എന്ന ശരീരത്തില്‍ ആന്റി ബോഡികളെ ഉത്പാദിപ്പിക്കുന്ന മരുന്നാണ് അതില്‍ ഒന്ന്. വാതരോഗത്തിന് പരീക്ഷണത്തിലിരിക്കുന്ന മരുന്നാണ് മറ്റൊന്ന്.

ഈ മരുന്നുകള്‍ ഫലം കണ്ടതായും വിശദമായ പരിശോധനകള്‍ക്ക് ശേഷം മറ്റ് രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റി അയക്കുമെന്നും ക്യൂബയിലെ വൈദ്യസംഘം അറിയിച്ചു. കൊറോണ വൈറസ് ബാധിച്ച് ഗുരുതര അവസ്ഥയിലായ 80% ആളുകളും ലോകത്ത് മരിക്കുകയാണ്. എന്നാല്‍, ഈ മരുന്നുകളുടെ ഉപയോഗം ക്യൂബയിലെ 80% രോഗികളും രക്ഷപ്പെടാന്‍ കാരണമായി എന്നാണ് ക്യൂബന്‍ പ്രസിഡന്റ് അറിയിച്ചു.

ഗുരുതരാവസ്ഥയിലെത്തുന്നവരില്‍ 90 ശതമാനവും കോവിഡിന് കീഴടങ്ങി മരിക്കുമ്പോള്‍ ഈ മരുന്നുകള്‍ ഉപയോഗിച്ച് 80 ശതമാനം ആളുകളെ തങ്ങള്‍ക്ക് രക്ഷിക്കാനായെന്ന് ക്യൂബന്‍ പ്രസിഡന്റ് പറഞ്ഞതായി ക്യൂബന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തെ അടക്കം ക്യൂബയുടെ പ്രസിഡന്റ് ഏതാനും ദിവസങ്ങള്‍ മുമ്പ് അഭിനന്ദിച്ചിരുന്നു.

Other News in this category4malayalees Recommends