കോവിഡ് വാക്സിന്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമത്തില്‍ സുപ്രധാന നാഴികകല്ല് പിന്നിട്ട് തായ്ലാന്‍ഡ്; രാജ്യത്ത് വികസിപ്പിച്ച വാക്സിന്‍ കുരങ്ങുകളില്‍ പരീക്ഷിക്കാനൊരുങ്ങി ഗവേഷകര്‍; സെപ്റ്റംബറോടെ പരീക്ഷണത്തിന്റെ ഫലങ്ങള്‍ ലഭ്യമാകും

കോവിഡ് വാക്സിന്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമത്തില്‍ സുപ്രധാന നാഴികകല്ല് പിന്നിട്ട് തായ്ലാന്‍ഡ്. ഇവിടെ വികസിപ്പിച്ച വാക്സിന്‍ കുരങ്ങുകളില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് ഗവേഷകര്‍. നേരത്തെ എലികളില്‍ നടത്തിയ പരീക്ഷണം വിജയകരമായതോടെയാണ് കുരങ്ങുകളില്‍ പരീക്ഷണത്തിനൊരുങ്ങുന്നത്.

വരുന്ന സെപ്റ്റംബറോടെ പരീക്ഷണത്തിന്റെ ഫലങ്ങള്‍ ലഭ്യമാകുമെന്ന് തായ്ലാന്‍ഡ് വിദ്യാഭ്യാസ-ശാസ്ത്ര, ഗവേഷണ വകുപ്പ് മന്ത്രി സുവിത് മേസിന്‍സീ പറഞ്ഞു.ഇത് തായ് ജനതക്ക് വേണ്ടിമാത്രമല്ല മറിച്ച് ലോകമെങ്ങുമുള്ള മാനവരാശിക്ക് വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു. ലോകമെമ്പാടും 100 വാക്സിനുകളാണ് ഗവേഷകര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ ഉള്‍പ്പെട്ടതാണ് തായ്ലാന്‍ഡിന്റെ വാക്സിനും. പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ അടുത്ത വര്‍ഷത്തോടെ വാക്സിന്‍ തയ്യാറാകും.

മെഡിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ടുമെന്റിലെ നാഷണല്‍ വാക്സിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ചുലാലങ്കോണ്‍ യൂണിവേഴ്സിറ്റി വാക്സിന്‍ റിസര്‍ച്ച് സെന്റര്‍ എന്നിവര്‍ ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്.

Other News in this category4malayalees Recommends