ഞാന്‍ ചെയ്തിട്ടില്ല അച്ഛാ എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് സൂരജ്; അവനെ വീട്ടിലേക്ക് കയറ്റല്ലേ സാറെ എന്ന് നിലവിളിച്ച് ഉത്രയുടെ അമ്മ; തെളിവെടുപ്പിനിടെ അരങ്ങേറിയത് വൈകാരിക രംഗങ്ങള്‍; പാമ്പിനെ കൊണ്ടു വന്ന കുപ്പി കണ്ടെത്തി

അഞ്ചല്‍ സ്വദേശിനി ഉത്രയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. തെളിവെടുപ്പില്‍ പാമ്പിനെ കൊണ്ടു വന്ന പ്ലാസ്റ്റിക് ജാര്‍ കണ്ടെടുത്തു.

ഉത്രയുടെ പഴയ കുടുംബ വീട്ടില്‍ നിന്നാണ് ജാര്‍ കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എ. അശോകിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. സയന്റിഫിക് വിദഗ്ധര്‍ സ്ഥലത്തുനിന്ന് ഫിംഗര്‍പ്രിന്റ് അടക്കമുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു.

സൂരജിനെ ഉത്രയുടെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ വൈകാരിക രംഗങ്ങളായിരുന്നു അരങ്ങേറിയത്. മകളെ കൊന്നവനെ വീട്ടില്‍കയറ്റില്ലെന്ന് ഉത്രയുടെ അമ്മ പറഞ്ഞു. തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സൂരജ് പ്രതികരിച്ചത്.

തെളിവെടുപ്പിനിടെ ഞാന്‍ ചെയ്തിട്ടില്ല അച്ഛാ എന്ന് പറഞ്ഞ് സൂരജ് കരഞ്ഞു. വീട്ടുകാരും വൈകാരികമായാണ് പ്രതികരിച്ചത്. അവനെ വീട്ടിലേക്ക് കയറ്റല്ലേ സാറെ എന്ന് പറഞ്ഞുകൊണ്ട് ഉത്രയുടെ അമ്മ പൊട്ടിത്തെറിച്ചു.

Other News in this category4malayalees Recommends