വീണ്ടും കളത്തിലിറങ്ങി കിം ജോങ് ഉന്‍; രാജ്യത്തെ തന്ത്രപ്രധാന മേഖലകളില്‍ വിവിധ സൈനിക വിഭാഗങ്ങള്‍ സജ്ജരായിരിക്കാന്‍ നിര്‍ദേശം; ഉദ്ദേശമെന്തെന്ന് അറിയാതെ പകച്ച് ലോകരാഷ്ട്രങ്ങള്‍

വീണ്ടും കളത്തിലിറങ്ങി കിം ജോങ് ഉന്‍; രാജ്യത്തെ തന്ത്രപ്രധാന മേഖലകളില്‍ വിവിധ സൈനിക വിഭാഗങ്ങള്‍ സജ്ജരായിരിക്കാന്‍ നിര്‍ദേശം; ഉദ്ദേശമെന്തെന്ന് അറിയാതെ പകച്ച് ലോകരാഷ്ട്രങ്ങള്‍

ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഭരണ കാര്യങ്ങളില്‍ സജീവമാകുന്നു.രാജ്യത്തെ ഉന്നത സൈനിക ഉദ്യോഗസ്തരുടെ യോഗം വിളിച്ച കിം അണ്വായുധങ്ങളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായാണ് വിവരം.ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.


രാജ്യത്തെ തന്ത്രപ്രധാന മേഖലകളില്‍ വിവിധ സൈനിക വിഭാഗങ്ങള്‍ സജ്ജരായിരിക്കാന്‍ കിം നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ട് ഉണ്ട്. രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി തന്നെയാണ് കിം പങ്കെടുത്ത യോഗത്തെ കുറിച്ചുള്ള വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. രാജ്യത്തിന്റെ ആണവായുധ ശേഖരം വര്‍ധിപ്പിക്കുന്ന നടപടികളുമായി മുന്നോട്ട് പോകണം,അതോടൊപ്പം തന്ത്ര പ്രധാന സൈനിക സംഘങ്ങളും തയ്യാറായിരിക്കണം,കിം ആഹ്വാനം ചെയ്തു.അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി നടത്തിയ ആണവ നിര്‍വ്യാപന കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ മുന്നോട്ട് പോകാതെ നില്‍ക്കുകയാണ്.ഈ സാഹചര്യത്തിലാണ് കിം സൈന്യത്തോട് സജ്ജമായിരിക്കാന്‍ ആഹ്വാനം ചെയ്തത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.

ഉത്തര കൊറിയക്ക് മേല്‍ അമേരിക്ക ഏര്‍പെടുത്തിയ ഉപരോധം തുടരുകയാണ്,ഉത്തര കൊറിയ അണ്വായുധങ്ങളിലും ദീര്‍ഘ ദൂര മിസൈല്‍ പരീക്ഷണങ്ങളിലും സ്വയം എര്‍പെടുത്തിയ നിയന്ത്രണങ്ങളില്‍ നിന്ന് പിന്മാറുകയും ചെയ്തു.ഇപ്പോള്‍ സൈന്യത്തോട് സജ്ജമായിരിക്കാന്‍ കിം പറഞ്ഞത് കടുത്ത നടപടികളുടെ സൂചനയാണോ എന്ന സംശയം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

Other News in this category4malayalees Recommends