'തടസ്സങ്ങളെ അതിജീവിക്കുക എന്നതാണ് ആരംഭിക്കുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളി'; പേസ്റ്റല്‍ നിറത്തിലുള്ള വസ്ത്രങ്ങളില്‍ അതിസുന്ദരിയായി അനുശ്രീ; താരത്തിന്റെ ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്ക് വൈറല്‍

'തടസ്സങ്ങളെ അതിജീവിക്കുക എന്നതാണ് ആരംഭിക്കുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളി'; പേസ്റ്റല്‍ നിറത്തിലുള്ള വസ്ത്രങ്ങളില്‍ അതിസുന്ദരിയായി അനുശ്രീ; താരത്തിന്റെ ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്ക് വൈറല്‍

ബോള്‍ഡ് ലുക്ക് ഡിസൈന്‍ പരീക്ഷിച്ച് നടി അനുശ്രീ. പേസ്റ്റല്‍ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച അനുശ്രീയുടെ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ''തടസ്സങ്ങളെ അതിജീവിക്കുക എന്നതാണ് ആരംഭിക്കുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളി...' എന്നാണ് ചിത്രത്തിനോടൊപ്പം അനുശ്രീ കുറിച്ചിരിക്കുന്നത്.

''പ്രിയപ്പെട്ട ഡിസൈനര്‍മാര്‍ ഒരുക്കിയ ഈ പേസ്റ്റല്‍ കളര്‍ വസ്ത്രങ്ങള്‍ എന്നെ അതിസുന്ദരിയാക്കി. എന്റെ ക്രിയേറ്റീവ് സഹോദരന്‍മാര്‍ സജിത്തും സുജിത്തും മേക്കപ്പിട്ട് എന്റെ മുടി ഒരുക്കി. ഫെയറി ടെയ്ലിലെ രാജകുമാരിയെ പോലെ തോന്നുന്നു. എന്റെ ഫ്രോഗി രാജകുമാരന്‍ ഇപ്പോള്‍ എവിടെയാകും?'' എന്നും മറ്റൊരു പോസ്റ്റില്‍ അനുശ്രീ കുറിച്ചിട്ടുണ്ട്.

നേരത്തെ സ്വന്തം വീട്ടില്‍ ഫോട്ടോഷൂട്ട് നടത്തിയ ചിത്രങ്ങളും വൈറലായിരുന്നു. അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയുമൊക്കെ പല ഭാഗങ്ങള്‍ കൈകാര്യം ചെയ്താണ് ഫോട്ടോഷൂട്ട് ഒരുക്കിയതെന്നും അനുശ്രീ പറഞ്ഞിരുന്നു.
Other News in this category4malayalees Recommends