വന്ദേഭാരത് മിഷന്റെ ഭാഗമായി അമേരിക്കയില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ വിമാനം ജൂലൈ രണ്ടിന് എത്തും; നൂറ്റിയമ്പതോളം യാത്രക്കാരാണ് വിമാനത്തിലുണ്ടാവുക; ദില്ലി വഴി കൊച്ചിയിലേക്ക് വിമാനം എത്തും

വന്ദേഭാരത് മിഷന്റെ ഭാഗമായി അമേരിക്കയില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ വിമാനം ജൂലൈ രണ്ടിന് എത്തും; നൂറ്റിയമ്പതോളം യാത്രക്കാരാണ് വിമാനത്തിലുണ്ടാവുക; ദില്ലി വഴി കൊച്ചിയിലേക്ക് വിമാനം എത്തും

വന്ദേഭാരത് മിഷന്റെ ഭാഗമായി അമേരിക്കയില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ വിമാനം ജൂലൈ രണ്ടിന് എത്തും. കൊച്ചിയിലേക്കാണ് വിമാനം. ദില്ലി വഴിയാണ് വിമാനം കൊച്ചിയില്‍ എത്തുക.

നൂറ്റിയമ്പതോളം യാത്രക്കാരാണ് വിമാനത്തിലുണ്ടാവുക. വന്ദേഭാരതിന്റെ മൂന്നാം ഘട്ടത്തില്‍ മാത്രം അമേരിക്കയില്‍ നിന്ന് നാല്‍പ്പത്തിയഞ്ച് സര്‍വ്വീസുകള്‍ ഉണ്ടായപ്പോഴും കേരളത്തെ അവഗണിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ആയിരത്തിലേറെ മലയാളികളായിരുന്നു വന്ദേഭാരത് ദൗത്യത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ജൂലൈ മൂന്നിന് തുടങ്ങുന്ന നാലാം ഘട്ടത്തിലും അമേരിക്കയില്‍ നിന്ന് ഒരു വിമാനം കേരളത്തിലേക്കുണ്ടാകും

Other News in this category4malayalees Recommends