ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ക്ക് തുടര്‍ച്ചയായി റെക്കോര്‍ഡ് വര്‍ധന; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 19,459 പേര്‍ക്ക്; രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 5,48,318 ആയി ഉയര്‍ന്നു; 24 മണിക്കൂറിനുള്ളില്‍ 380 മരണവും റിപ്പോര്‍ട്ട് ചെയ്തു

ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ക്ക് തുടര്‍ച്ചയായി റെക്കോര്‍ഡ് വര്‍ധന; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 19,459 പേര്‍ക്ക്; രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 5,48,318 ആയി ഉയര്‍ന്നു; 24 മണിക്കൂറിനുള്ളില്‍ 380 മരണവും റിപ്പോര്‍ട്ട് ചെയ്തു

ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ക്ക് തുടര്‍ച്ചയായി റെക്കോര്‍ഡ് വര്‍ധന. 24 മണിക്കൂറിനിടെ 19,459 പേര്‍ക്കാണ് കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 5,48,318 ആയി ഉയര്‍ന്നു. 24 മണിക്കൂറിനുള്ളില്‍ 380 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 2,10,120 രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്. 3,21,723 പേര്‍ക്ക് രോഗമുക്തിയുണ്ടായതായി പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.


ജൂണ്‍ 28 ഞായറാഴ്ച 1,70,560 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ രാജ്യത്ത് മൊത്തമായി ഇതുവരെ നടത്തിയ പരിശോധിച്ചവരുടെ എണ്ണം 83,98,362 ആയി ഉയര്‍ന്നു. വരും ദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുവാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മഹാരാഷ്ട്രയിലാണ് ഇന്ത്യയിലെ ഏറ്റവുമധികം കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രം അയ്യായിരത്തിലധികം കൊവിഡ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 5,493 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 1,64,625 ആയി ഉയര്‍ന്നു. ഞായറാഴ്ച മാത്രം 156 മരണങ്ങളാണ് കൊവിഡ് ബാധയെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 87 സംഭവങ്ങളും മുംബൈ നഗരത്തില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Other News in this category4malayalees Recommends