ബിജെപി നേതാവിന്റെ മകന്റെ ആഢംബര ബൈക്കില്‍ ഇരുന്ന് ഫോട്ടോഷൂട്ട് നടത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ; ഹെല്‍മറ്റോ മാസ്‌കോ സാമൂഹിക അകലമോ പാലിക്കാതെ ഹാര്‍ലി ഡേവിഡ്‌സണില്‍ ഇരുന്ന് പോസ് ചെയ്ത് ബോബ്ഡെ

ബിജെപി നേതാവിന്റെ മകന്റെ ആഢംബര ബൈക്കില്‍ ഇരുന്ന് ഫോട്ടോഷൂട്ട് നടത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ. ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. ഒപ്പം വിവാദവും.

ഹെല്‍മറ്റോ മാസ്‌കോ സാമൂഹിക അകലമോ പാലിക്കാതെയാണ് ആഢംബര ബൈക്കായ ഹാര്‍ലി ഡേവിഡ്‌സണില്‍ ഇരുന്ന് ജസ്റ്റിസ് ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്. നാഗ്പൂരില്‍ വെച്ച് എടുത്ത ചിത്രമാണ് വിവാദത്തിലായത്. കൊവിഡിനെ തുടര്‍ന്ന് രാജ്യം ഗുരുതരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തിലാണ് ഇത്തരത്തിലൊരു ഫോട്ടാ ഷൂട്ട്.

ബൈക്കുകളോട് തനിക്കുള്ള പ്രിയം നേരത്തെ തന്നെ തുറന്നുപറഞ്ഞ ആളാണ് എസ്എ ബോബ്‌ഡെ. ഹാര്‍ലി ഡേവിഡ്‌സണ്ണിന്റെ ലിമിറ്റഡ് എഡിഷനായ സിവിഒ 2020 മോഡലിലാണ് ചീഫ് ജസ്റ്റിസ് ഇരുന്നത്. നാഗ്പൂരിലെ ബിജെപി നേതാവായ സൊമ്പ മുസാലെയുടെ മകന്‍ രോഹിത് സൊമ്പാജി മുസാലെയുടെ ബൈക്കിലാണ് വിവാദ ഫോട്ടോ ഷൂട്ട് നടത്തിയത്.

Other News in this category4malayalees Recommends