'കൊവിഡ് വാക്‌സിന്‍ ഒരു വര്‍ഷത്തിനകം തന്നെ ലഭിക്കാന്‍ സാധ്യതയുണ്ട്'; പ്രതീക്ഷിച്ചതിലും രണ്ട് മാസമെങ്കിലും നേരത്തെ തന്നെ വാക്‌സിന്‍ ലഭിച്ചേക്കുമെന്നും ലോകാരോഗ്യ സംഘടനാ തലവന്‍

'കൊവിഡ് വാക്‌സിന്‍ ഒരു വര്‍ഷത്തിനകം തന്നെ ലഭിക്കാന്‍ സാധ്യതയുണ്ട്'; പ്രതീക്ഷിച്ചതിലും രണ്ട് മാസമെങ്കിലും നേരത്തെ തന്നെ വാക്‌സിന്‍ ലഭിച്ചേക്കുമെന്നും ലോകാരോഗ്യ സംഘടനാ തലവന്‍

കൊറോണ വൈറസിന്റെ വാക്‌സിന്‍ ലോകത്തിന് എത്രയും പെട്ടെന്ന് ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ കൊവിഡ് വാക്‌സിന്‍ ഒരു വര്‍ഷത്തിനകം തന്നെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ചിലപ്പോള്‍ പ്രതീക്ഷിച്ചതിലും രണ്ട് മാസമെങ്കിലും നേരത്തെ തന്നെ വാക്‌സിന്‍ ലഭിച്ചേക്കുമെന്നും ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അധനോം ഗബ്രയേസസ് വ്യക്തമാക്കി.


പരിസ്ഥിതി, പൊതുജനാരോഗ്യം, ഭക്ഷ്യസുരക്ഷ എന്നിവയ്ക്കു വേണ്ടിയുള്ള യൂറോപ്യന്‍ പാര്‍ലമെന്റ് കമ്മിറ്റിയുമായുള്ള ഒരു യോഗത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ലോകാരോഗ്യ സംഘടന തലവന്റെ പ്രസ്താവന. കമ്മിറ്റി അംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായി വിവിധ രാജ്യങ്ങളില്‍ നടക്കുന്ന വാക്‌സിന്‍ പരീക്ഷണത്തിന്റെ പുരോഗതി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

ഒരു വാക്‌സിന്‍ ഉണ്ടാകുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അത് ലഭിക്കുമെന്നുമാണ് കണക്കുകൂട്ടല്‍. കാര്യങ്ങള്‍ വേഗത്തിലാക്കിയാല്‍ അത്ര തന്നെ സമയം വേണടി വരില്ല. ചിലപ്പോള്‍ ഒരു രണ്ട് മാസം നേരത്തെ. അതാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends