ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വാക്‌സിന്‍ കൊറോണയില്‍ നിന്നും ഏഴ് വര്‍ഷത്തോളം സംരക്ഷണമേകും; യുകെയില്‍ 8000ത്തോളം പേരില്‍ നടത്തിയ പരീക്ഷണം വിജയം; സ്വാഭാവിക പ്രതിരോധത്തേക്കാള്‍ ശക്തമാ സംരക്ഷണമേകുന്ന വാക്‌സിനെന്ന് മുഖ്യ ഗവേഷക

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വാക്‌സിന്‍ കൊറോണയില്‍ നിന്നും ഏഴ് വര്‍ഷത്തോളം സംരക്ഷണമേകും; യുകെയില്‍ 8000ത്തോളം പേരില്‍ നടത്തിയ പരീക്ഷണം വിജയം; സ്വാഭാവിക പ്രതിരോധത്തേക്കാള്‍ ശക്തമാ സംരക്ഷണമേകുന്ന വാക്‌സിനെന്ന് മുഖ്യ ഗവേഷക
കൊറോണക്കെതിരെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചിരിക്കുന്ന വാക്‌സിന്‍ ദീര്‍ഘകാലം രോഗത്തില്‍ നിന്നും സംരക്ഷണമേകുമെന്ന വാഗ്ദാനവുമായി ഈ ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന ബ്രിട്ടീഷ് സയന്റിസ്റ്റ് പ്രഫ.സാറാ ഗില്‍ബര്‍ട്ട് രംഗത്തെത്തി.ലോകത്തിലെ നിരവധി രാജ്യങ്ങളില്‍ കൊറോണക്കെതിരായ വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഏറെ പ്രതീക്ഷ ഉയര്‍ന്നിരിക്കുന്നത് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച വാക്‌സിനിലാണ്.

ചുരുങ്ങിയത് ഏഴ് വര്‍ഷത്തോളം കൊറോണയില്‍ നിന്നും സംരക്ഷണമേകാന്‍ ഈ വാക്‌സിന് സാധിക്കുമെന്നാണ് പ്രഫ. സാറാ ഉറപ്പേകുന്നത്.യുകെയില്‍ കൊറോണ മരണങ്ങളും രോഗവ്യാപനവും കുത്തനെ കുറയുന്നതിനിടെ വാക്‌സിനുമായി ബന്ധപ്പെട്ട ശുഭവാര്‍ത്തകള്‍ കൂടി ഇത്തരത്തില്‍ പുറത്ത് വന്നിരിക്കുന്നതിനാല്‍ ബ്രിട്ടീഷുകാര്‍ക്കുണ്ടായിരിക്കുന്ന ആശ്വാസം ചെറുതല്ല.തങ്ങളുടെ വാക്‌സിനില്‍ പ്രതീക്ഷയേറെയുണ്ടെന്നും ഇത് ഫലപ്രദമാകുമെന്നാണ് കരുതുന്നതെന്നും സാറാ എംപിമാരോട് വ്യക്തമാക്കിയിട്ടുണ്ട്.

സാധാരണ കോള്‍ഡ് പോലുള്ള അസുഖങ്ങള്‍ക്ക് കാരണമാകുന്ന മറ്റ് തരത്തിലുള്ള കൊറോണ വൈറസുകള്‍ ഒരു വര്‍ഷത്തിനിടെ വീണ്ടും പിടിപെടാനുളള സാധ്യതയുണ്ടെന്നിരിക്കെയാണ് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ കോവിഡ് 19നെ ഏഴ് വര്‍ഷം വരെ തടഞ്ഞ് നിര്‍ത്തുമെന്നുളള പ്രതീക്ഷ ശക്തമായിരിക്കുന്നത്. ഒരു വ്യക്തിക്ക് കൊറോണ പിടിപെടുന്നതിനെ തുടര്‍ന്ന് ലഭിക്കുന്ന പ്രകൃത്യാലുള്ള പ്രതിരോദ ശേഷിയേക്കാള്‍ കരുത്താര്‍ന്ന പ്രതിരോധം ഈ വാക്‌സിനിലൂടെ ആര്‍ജിച്ചെടുക്കാനാവുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നാണ് കോമണ്‍സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കമ്മിറ്റിക്ക് മുന്നില്‍ പ്രഫ. സാറാ വെളിപ്പെടുത്തിയിരിക്കുന്നത്.

ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായി 8000 ബ്രിട്ടീഷുകാരാണ് ട്രയലില്‍ പങ്കെടുത്തിരിക്കുന്നത്. ആസ്ട്രാസെനെക എന്ന ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമാണ് ഈ വാക്‌സിന്‍ നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ യുകെയില്‍ കൊറോണ താണ്ഡവം അവസാനിച്ച് കൊണ്ടിരിക്കുന്നതിനാല്‍ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ബ്രസീലിലെ 4000 പേരിലും സൗത്ത് ആഫ്രിക്കയിലെ 2000 പേരിലും പരീക്ഷിക്കാന്‍ റിസര്‍ച്ചര്‍മാര്‍ ഒരുങ്ങുന്നുണ്ട്. ഇരു രാജ്യങ്ങളിലും കൊറോണ കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ട്രയല്‍ ഇവിടങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends