അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെത്തി; പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തിനൊപ്പം; സന്ദര്‍ശനത്തിന്റെ ലക്ഷ്യം സേനാംഗങ്ങള്‍ക്ക് ആത്മവിശ്വാസം പകരുക

അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെത്തി; പ്രധാനമന്ത്രിയുടെ സന്ദര്‍ശനം  സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തിനൊപ്പം; സന്ദര്‍ശനത്തിന്റെ ലക്ഷ്യം സേനാംഗങ്ങള്‍ക്ക് ആത്മവിശ്വാസം പകരുക

അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെത്തി. ഓള്‍ ഇന്ത്യ റേഡിയോ ആണ് വിവരം പുറത്തുവിട്ടത്. പുലര്‍ച്ചെ ലേ സന്ദര്‍ശിച്ച അദ്ദേഹം അതിനു ശേഷമാണ് ലഡാക്കിലേക്ക് എത്തിയത്. സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തിനൊപ്പമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.


ഇപ്പോള്‍ അദ്ദേഹം നിമു എന്ന സ്ഥലത്തെ ഫോര്‍വേഡ് മിലിട്ടറി പൊസിഷനിലാണ് ഉള്ളതെന്നാണ് വിവരം. അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്ത് അദ്ദേഹം സന്ദര്‍ശനം നടത്തുകയാണ്. ഇവിടുത്തെ സേനാവിന്യാസം അദ്ദേഹം നേരിട്ട് വിലയിരുത്തും. അതിര്‍ത്തിയില്‍ സൈനികന്‍ മുഖാമുഖം നില്‍ക്കുന്ന സ്ഥലത്താണ് അദ്ദേഹം ഉള്ളത്. സമുദ്രനിരപ്പില്‍ നിന്ന് 110000 അടി ഉയരത്തിലുള്ള സ്ഥലമാണ് ഇത്. അവിടുത്തെ ഫോര്‍വേഡ് ബ്ലോക്കുകള്‍ സന്ദര്‍ശിച്ച് അവിടെയുള്ള സൈനികരുമായി സംസാരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു. ഗാല്‍വന്‍ താഴ്വരയിലെ സംഘര്‍ഷത്തില്‍ പരുക്കേറ്റ സൈനികരുമായും അദ്ദേഹം ആശയവിനിമയം നടത്തി.

ഇന്ന് പുലര്‍ച്ചെ അദ്ദേഹം 'ലേ'യിലെത്തിയിരുന്നു. സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തിനൊപ്പമാണ് പ്രധാനമന്ത്രി അതിര്‍ത്തിയില്‍ എത്തിയത്. വളരെ അപ്രതീക്ഷിതമായായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. സേനാംഗങ്ങള്‍ക്ക് ആത്മവിശ്വാസം പകരുക എന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ലേ സന്ദര്‍ശനം കഴിഞ്ഞാന് അദ്ദേഹം ലഡാക്കിലേക്ക് പോയത്.

ഇന്നലെ വരെ പ്രതിരോധ മന്ത്രിയാവും സന്ദര്‍ശനം നടത്തുക എന്നതായിരുന്നു വിവരം. അതിനു വേണ്ട ഒരുക്കങ്ങള്‍ അവിടെ നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം മാറ്റിവച്ചു എന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹം സന്ദര്‍ശനം മാറ്റിവച്ചത് എന്നതിനെപ്പറ്റി അഭ്യൂഹങ്ങളും പരന്നു. പ്രധാനമന്ത്രി അവിടേക്ക് പോകുന്നു എന്ന തരത്തില്‍ യാതൊരു വാര്‍ത്തയും വന്നിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചെ അപ്രതീക്ഷിതമായി അദ്ദേഹം സന്ദര്‍ശനം നടത്തുകയായിരുന്നു.

Other News in this category4malayalees Recommends