യുകെയിലെ കെയര്‍ഹോമുകളിലെ ജീവനക്കാര്‍ക്കും അന്തേവാസികള്‍ക്കും നിരന്തരം കോവിഡ് 19 ടെസ്റ്റുകള്‍ നടത്തും ; ജീവനക്കാര്‍ക്ക് ആഴ്ചയിലും അന്തേവാസികള്‍ക്ക് 28 ദിവസങ്ങള്‍ കൂടുമ്പോഴും ടെസ്റ്റ്; ലക്ഷ്യം സോഷ്യല്‍ കെയര്‍ മേഖലയിലെ കൊറോണപ്പകര്‍ച്ചയില്ലാതാക്കല്‍

യുകെയിലെ കെയര്‍ഹോമുകളിലെ ജീവനക്കാര്‍ക്കും അന്തേവാസികള്‍ക്കും നിരന്തരം കോവിഡ് 19 ടെസ്റ്റുകള്‍ നടത്തും ; ജീവനക്കാര്‍ക്ക് ആഴ്ചയിലും അന്തേവാസികള്‍ക്ക് 28 ദിവസങ്ങള്‍ കൂടുമ്പോഴും ടെസ്റ്റ്; ലക്ഷ്യം സോഷ്യല്‍ കെയര്‍ മേഖലയിലെ കൊറോണപ്പകര്‍ച്ചയില്ലാതാക്കല്‍
യുകെയിലെ കെയര്‍ഹോമുകളിലെ ജീവനക്കാര്‍ക്കും അന്തേവാസികള്‍ക്കും സ്തിരമായി കൊറോണ വൈറസ് ടെസ്റ്റുകള്‍ അടുത്ത മാസം മുതല്‍ ലഭിക്കുന്നതായിരിക്കും. ഇത് പ്രകാരം സ്റ്റാഫുകള്‍ക്ക് എല്ലാ ആഴ്ചകളിലും അന്തേവാസികള്‍ക്ക് ഓരോ 28 ദിവസങ്ങള്‍ കൂടുമ്പോഴുമായിരിക്കും ഈ ടെസ്റ്റ് ലഭ്യമാക്കുന്നത്. സോഷ്യല്‍ കെയര്‍രംഗത്ത് കൊറോണ പടരുന്നത് പ്രതിരോദിക്കുന്നതിനാണ് സര്‍ക്കാര്‍ നിര്‍ണായക നീക്കം നടത്താനൊരുങ്ങുന്നത്.

യുകെയില്‍ കെയര്‍ഹോമുകളില്‍ കൊറോണ മരണങ്ങള്‍ക്ക് കൈയും കണക്കുമില്ലാത്ത സ്തിതി സംജാതമായതിനെ തുടര്‍ന്നും ഇതിനെച്ചൊല്ലിയുള്ള വിമര്‍ശനം ശക്തമായതിനെ തുടര്‍ന്നുമാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ദ ചെലുത്താന്‍ ഒരുങ്ങുന്നത്. കൊറോണയുടെ തുടക്കത്തില്‍ കെയര്‍ഹോമുകളില്‍ കോവിഡ് ടെസ്റ്റുകള്‍ നടത്താനോ രോഗികള്‍ക്ക് ചികിത്സ പ്രദാനം ചെയ്യാനോ സര്‍ക്കാര്‍ കടുത്ത അലംഭാവം കാണിച്ചതിനെ തുടര്‍ന്നാണ് കെയര്‍ഹോമുകളില്‍ കൊറോണ പിടിപെട്ട് കൂട്ട മരണങ്ങള്‍ അരങ്ങേറിയിരുന്നത്.

ഡിമെന്‍ഷ്യ ബാധിച്ച യുവജനങ്ങള്‍ക്കും ഇത്തരത്തില്‍ തിങ്കളാഴ്ച മുതല്‍ ഇടവിട്ട് കൊറോണ ടെസ്റ്റ് പ്രദാനം ചെയ്യുന്നതായിരിക്കും. ഇതിന് പുറമെ ഏതെങ്കിലും കെയര്‍ഹോമുകളില്‍ കൊറോണ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെങ്കിലോ അല്ലെങ്കില്‍ പൊട്ടിപ്പുറപ്പെടാനുളള ചാന്‍സുണ്ടെങ്കിലോ അവിടങ്ങളില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. റെസിഡെന്‍ഷ്യല്‍ ഹോമുകളിലെ കൊറോണ പ്രതിസന്ധിയെ സര്‍ക്കാര്‍ കൈകാര്യം ചെയ് രീതി കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ ചുവട് വയ്പുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നതെന്നത് നിര്‍ണായകമാണ്.

കെയര്‍ഹോമുകളില്‍ ആവര്‍ത്തിച്ചുള്ള ടെസ്റ്റുകള്‍ നടത്തുന്നതിലൂടെ മാത്രമേ കൊറോണ ഭീഷണി ഒഴിവാക്കാന്‍ സാധിക്കുകയുള്ളുവെന്ന് എക്‌സ്പര്‍ട്ടുകള്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ നീക്കം നടത്തുന്നത്. ജൂണ്‍ 19 വരെയുള്ള സമയത്തിനിടെ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കെയര്‍ഹോമുകളില്‍ 14,658 കോവിഡ് 19 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്‌സാണീ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം നാഷണല്‍ ഓഡിറ്റ് ഓഫീസ് പുറത്ത് വിട്ട കണക്കനുസരിച്ച് ഇംഗ്ലണ്ടിലെ കെയര്‍ഹോമുകളിലേക്ക് 25,000 ഹോസ്പിറ്റല്‍ രോഗികളെയാണ് ഡിസ്ചാര്‍ജ് ചെയ്ത് വിട്ടിരിക്കുന്നത്. ഇവരെല്ലാം കോവിഡ് പിടിപെട്ടവരായിരുന്നു.

Other News in this category4malayalees Recommends