ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസില്‍ അന്താരാഷ്ട്ര തര്‍ക്ക പരിഹാര ട്രൈബ്യൂണലില്‍ ഇന്ത്യ വിജയിച്ചു; കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന് ട്രൈബ്യൂണല്‍ വിധി

ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസില്‍ അന്താരാഷ്ട്ര തര്‍ക്ക പരിഹാര ട്രൈബ്യൂണലില്‍ ഇന്ത്യ വിജയിച്ചു; കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന് ട്രൈബ്യൂണല്‍ വിധി

കേരള തീരത്ത് നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ രണ്ട് ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് അന്താരാഷ്ട്ര തര്‍ക്ക പരിഹാര ട്രൈബ്യൂണലില്‍ ഇന്ത്യ വിജയിച്ചു. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന് ട്രൈബ്യൂണല്‍ വിധിച്ചു. ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ഇന്ത്യ നിയമ നടപടി സ്വീകരിച്ചതും ട്രൈബ്യൂണല്‍ ശരിവെച്ചു. എന്നാല്‍ ഇന്ത്യയിലെ കോടതികള്‍ക്ക് ഈ കേസില്‍ തീര്‍പ്പ് കല്‍പ്പിക്കാനുള്ള അധികാരമില്ലെന്ന് ട്രൈബ്യൂണല്‍ നീരീക്ഷിച്ചു


ട്രൈബ്യൂണലിന്റെ വിധിന്യായത്തില്‍, രണ്ട് ഇറ്റാലിയന്‍ നാവികരും അന്താരാഷ്ട്ര നിയമലംഘനം നടത്തി, അതിന്റെ ഫലമായി ഇറ്റലി ഐക്യരാഷ്ട്രസഭയുടെ കടല്‍ നിയമം (യുഎന്‍സിഎല്‍ഒഎസ്) പ്രകാരം ഇന്ത്യയുടെ നാവിഗേഷന്‍ സ്വാതന്ത്ര്യത്തെ ലംഘിച്ചു. ജീവന്‍ നഷ്ടപ്പെട്ടതിന് ഇറ്റലിയില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് ട്രൈബ്യൂണല്‍ പറഞ്ഞു.

2012- ലാണ് ഇറ്റലിയന്‍ കപ്പലായ എന്‍ട്രിക്കാ ലക്‌സിയിലെ രണ്ട് നാവികരുടെ വെടിയേറ്റ് നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. കപ്പല്‍ കരയിലേക്ക് എത്തിച്ച കേരള പൊലീസ് നാവികരായ സാല്‍വത്തോര്‍ ജിറോണ്‍, മാസിമിലിയാനോ ലത്തോറെ എന്നീ ഇറ്റാലിയന്‍ നാവികരെ കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരായ കേസ് നിയമ തര്‍ക്കങ്ങള്‍ക്കൊടുവില്‍ അന്താരാഷ്ട്ര തര്‍ക്ക പരിഹാര ട്രൈബ്യൂണലില്‍ എത്തുകയായിരുന്നു. കേസ് എടുക്കാന്‍ കേരളാ പൊലീസിന് അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഇറ്റലി സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്ന് കേസ് ഹേഗിലെ പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍നില്‍ എത്തുകയായിരുന്നു. കേസിലെ അന്തിമവാദം കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആണ് കേട്ടത്.

Other News in this category



4malayalees Recommends