'ചൈന ഇന്ത്യന്‍ ഉപഭോക്താക്കളെ സംബന്ധിച്ച ഒരു വിവരവും ചോദിച്ചിട്ടില്ല; ആവശ്യപ്പെട്ടാലും വിവരങ്ങള്‍ നല്‍കി'; കേന്ദ്രസര്‍ക്കാരിന് മറുപടി നല്‍കി ടിക് ടോക് സിഇ കെവിന്‍ മേയര്‍

'ചൈന ഇന്ത്യന്‍ ഉപഭോക്താക്കളെ സംബന്ധിച്ച ഒരു വിവരവും ചോദിച്ചിട്ടില്ല; ആവശ്യപ്പെട്ടാലും വിവരങ്ങള്‍ നല്‍കി'; കേന്ദ്രസര്‍ക്കാരിന് മറുപടി നല്‍കി ടിക് ടോക് സിഇ കെവിന്‍ മേയര്‍

ഇന്ത്യയില്‍ ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിനു പിന്നാലെ തന്ത്രപരമായ നിലപാടുമായി ചൈനീസ് കമ്പനി. ചൈന ഇന്ത്യന്‍ ഉപഭോക്താക്കളെ സംബന്ധിച്ച ഒരു വിവരവും ചോദിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാരിന് നല്‍കിയ മറുപടിയില്‍ ടിക് ടോക് സിഇ കെവിന്‍ മേയര്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.


ചൈനീസ് സര്‍ക്കാര്‍ തങ്ങളോട് ഒരു വിവരവും ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാലും വിവരങ്ങള്‍ നല്‍കില്ലെന്നുമാണ് ടിക് ടോക് ജൂണ്‍ 28ന് കേന്ദ്രസര്‍ക്കാരിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് ആപ്ലിക്കേഷനുകള്‍ വ്യക്തികളുടെ സ്വകാര്യതയ്ക്കും രാജ്യസുരക്ഷയ്ക്കും ഭീഷണിയാകുന്നുവെന്ന് കാണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ 59 ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

Other News in this category



4malayalees Recommends