'ഞാനും എന്റെ കുടുംബവും ആത്മഹത്യയുടെ വക്കിലാണ്; ആരുമായും വഴിവിട്ട ബന്ധമില്ല; ഏത് തരത്തിലും അന്വേഷണം നടത്താം; മുഖ്യമന്ത്രിയുമായോ മന്ത്രിമാരുമായോ ഒരു തരത്തിലും ബന്ധവുമില്ല'; സ്വര്‍ണ്ണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്ന് സ്വപ്ന

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്ന് കേസില്‍ ആരോപണവിധേയയായ സ്വപ്ന സുരേഷ്. കള്ളക്കടത്ത് നടത്തിയത് കൊണ്ടല്ല ഭയം കൊണ്ടാണ് താന്‍ ഒളിവില്‍ പോയതെന്ന് മാധ്യമങ്ങള്‍ക്കയച്ച ശബ്ദരേഖയില്‍ സ്വപ്ന പറഞ്ഞു.

'ഞാനും എന്റെ കുടുംബവും ആത്മഹത്യയുടെ വക്കിലാണ്. ആരുമായും വഴിവിട്ട ബന്ധമില്ല. ഏത് തരത്തിലും അന്വേഷണം നടത്താം. മുഖ്യമന്ത്രിയുമായോ മന്ത്രിമാരുമായോ തനിക്ക് ഒരു തരത്തിലും ബന്ധവുമില്ല. ഒരു നിശാപാര്‍ട്ടിയിലും മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്തിട്ടില്ല. ഉന്നതധാരികളുമായി ബന്ധപ്പെട്ടത് ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി മാത്രം', സ്വപ്നയുടെ വാക്കുകള്‍.

'വരാനിരിക്കുന്ന ഇലക്ഷനെ സ്വാധീനിക്കാനാണ് ഇത്തരത്തിലുള്ള പ്രചാരണ നടത്തിയത്. ഇപ്പോള്‍ ലഭിക്കുന്ന ശമ്പളത്തേക്കാള്‍ കൂടുതല്‍ യുഎന്‍ കോണ്‍സുലേറ്റില്‍ നിന്ന് ലഭിച്ചിരുന്നു. ഇപ്പോള്‍ ഒളിവില്‍ പോയത് ഭയം കൊണ്ടാണ്. വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന്റെ ലക്ഷ്യം വേറെയാണ്. കാര്‍ഗോ ആര് അയച്ചു. അതിന് പിന്നില്‍ ആരാണെന്ന് കണ്ടുപിടിക്കണം. ഇതിന്റെ പേരില്‍ മന്ത്രിസഭയെ ഒന്നും ചെയ്യാന്‍ കഴിയില്ല. അവര്‍ ആരും എന്നെ സഹായിച്ചിട്ടില്ല:, സ്വപ്ന പറഞ്ഞു.

Other News in this category4malayalees Recommends