തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റില്‍; അറസ്റ്റിലായത് സ്വര്‍ണക്കടത്തിന് പണം മുടക്കിയ രണ്ടുപേര്‍; സ്വര്‍ണം വാങ്ങാന്‍ പലരില്‍ നിന്നായി ശേഖരിച്ചത് 14.8 കോടി

തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റില്‍; അറസ്റ്റിലായത് സ്വര്‍ണക്കടത്തിന് പണം മുടക്കിയ രണ്ടുപേര്‍; സ്വര്‍ണം വാങ്ങാന്‍ പലരില്‍ നിന്നായി ശേഖരിച്ചത് 14.8 കോടി

തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റില്‍. മഞ്ചേരി സ്വദേശി അന്‍വര്‍, വേങ്ങര സ്വദേശി സെയ്തലവി എന്നിവരാണ് പിടിയിലായത്. മലപ്പുറത്തു വെച്ചാണ് ഇവരെ കസ്റ്റംസ് പിടികൂടിയത്.സ്വര്‍ണക്കടത്തിന് പണം മുടക്കിയ രണ്ടുപേരാണ് അറസ്റ്റിലായത്. കേസില്‍ നേരത്തെ അറസ്റ്റിലായ റമീസിന്റെയും അംജത് അലിയുടെയും സുഹൃത്തുക്കളാണ് പിടിയിലായത്. അംജത് അലി വഴിയാണ് ഇവര്‍ കള്ളക്കടത്തിന് പണം മുടക്കാന്‍ എത്തിയതെന്നാണ് സൂചന.


ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. സ്വര്‍ണം വാങ്ങാന്‍ നടത്തിയത് വിപുലമായ ധനസമാഹരണം ആണെന്ന് കസ്റ്റംസ് സൂചിപ്പിച്ചു. പലരില്‍ നിന്നായി ശേഖരിച്ചത് 14.8 കോടിയാണ്. നിക്ഷേപകരെയും വാങ്ങുന്നവരെയും കണ്ടെത്തുന്നത് മൂവാറ്റുപുഴ സ്വദേശി ജലാല്‍ ആണെന്നും കസ്റ്റംസ് സൂചിപ്പിച്ചു.അതേസമയം കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാനുള്ള നടപടികള്‍ ഇന്ത്യ ഊര്‍ജ്ജിതമാക്കി. ദുബായിലുള്ള മറ്റ് ചിലര്‍ കൂടി എന്‍ഐഎ നിരീക്ഷണത്തിലാണ്. ഇരുരാജ്യങ്ങളിലെയും അന്വേഷണ ഏജന്‍സികള്‍ തമ്മില്‍ മികച്ച ഏകോപനമാണുള്ളതെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.

എന്‍.ഐ.എ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഫൈസല്‍ ഫരീദ് മൂന്ന് ദിവസങ്ങളായി ആര്‍ക്കും പിടികൊടുക്കാതെ ദുബായില്‍ ഒളിവില്‍ തുടരുകയാണ്. നിയമ വിദഗ്ധരുമായി ചര്‍ച്ച നടത്തി മാധ്യമ പ്രവര്‍ത്തകരെ കാണുമെന്ന് തിങ്കളാഴ്ച രാവിലെ പ്രതികരിച്ചിരുന്ന ഫൈസല്‍ ഫരീദിനെ കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ല. ഇയാള്‍ ദുബായ് പൊലീസ് പിടിയിലായെന്ന പ്രചാരണമുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും തന്നെയില്ല. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും യു.എ.ഇയില്‍ നിന്ന് ഇയാളെ വിട്ടുകിട്ടുക എളുപ്പമാകില്ല. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ യു.എ.ഇ നിയമ പ്രകാരമുള്ള നടപടികള്‍ നേരിടേണ്ടി വരും.

Other News in this category4malayalees Recommends