മകന്റെ അക്കൗണ്ടില്‍ നിന്നും 15 കോടി രൂപ പിന്‍വിലിച്ച് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി; വേലക്കാരെയും വിശ്വസ്തരേയും മാറ്റി; വീട്ടുകാര്‍ വിളിക്കാതിരിക്കാന്‍ സിം കാര്‍ഡ് കൂടെക്കൂടെ മാറ്റി; സുശാന്തിന്റെ കാമുകി റിയയ്‌ക്കെതിരെ നടന്റെ അച്ഛന്‍

മകന്റെ അക്കൗണ്ടില്‍ നിന്നും 15 കോടി രൂപ പിന്‍വിലിച്ച് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി;  വേലക്കാരെയും വിശ്വസ്തരേയും മാറ്റി; വീട്ടുകാര്‍ വിളിക്കാതിരിക്കാന്‍ സിം കാര്‍ഡ്  കൂടെക്കൂടെ  മാറ്റി; സുശാന്തിന്റെ കാമുകി റിയയ്‌ക്കെതിരെ നടന്റെ അച്ഛന്‍

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്‍റെ ദുരൂഹത നിറഞ്ഞ മരണത്തില്‍ വന്‍ ട്വിസ്റ്റ്..!! കേസന്വേഷിക്കുന്ന മുംബൈ പോലീസിന്‍റെ അന്വേഷണം സിനിമ രംഗത്തെ പല പ്രമുഖരിലേയ്ക്കും നീങ്ങുന്ന അവസരത്തില്‍ നിര്‍ണ്ണായക വഴിത്തിരിവായി സുശാന്ത് സിംഗ് രാജ്പുതിന്‍റെ പിതാവ് നല്‍കിയ പരാതി...


സുശാന്തിന്‍റെ കാമുകിയായ റിയ ചക്രബര്‍ത്തിയ്ക്കെതിരെയാണ് സുശാന്തിന്‍റെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കിയത്. നിരവധി ഗുരുതര ആരോപണങ്ങളാണ് റിയയ്‌ക്കെതിരെ സുശാന്തിന്‍റെ അച്ഛന്‍ ഉന്നയിച്ചിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന സൂചനകള്‍.

സുശാന്തിന്‍റെ അച്ഛന്‍ റിയയ്ക്ക് എതിരെ ബീഹാര്‍ പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ കേസെടുത്ത ബീഹാര്‍ പോലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് മുംബൈയില്‍ എത്തി.

നിരവധി ആരോപണങ്ങളാണ് റിയയ്ക്കെതിരെ ഉയര്‍ന്നിരിയ്ക്കുന്നത്. സുശാന്തിന്‍റെ അക്കൗണ്ടില്‍ നിന്നും15 കോടി രൂപ റിയ പിന്‍വലിച്ചതായും മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായും പരാതിയില്‍ ആരോപിക്കുന്നു. റിയ എത്തിയതിന് ശേഷം സുശാന്തിന്‍റെ വേലക്കാരെയും വിശ്വസ്തരേയും മാറ്റി. കൂടാതെ, സുശാന്തിന്‍റെ വീട്ടുകാര്‍ വിളിക്കാതിരിക്കാന്‍ സിം കാര്‍ഡ്‌ കൂടെക്കൂടെ മാറ്റിയിരുന്നുവെന്നും സുശാന്തിന്‍റെ പിതാവ് കെ കെ സിംഗ് ആരോപിക്കുന്നു.

lock down കാലത്ത് സുശാന്തിനൊപ്പം താമസിച്ചിരുന്ന റിയ സുശാന്തിന്‍റെ മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് വീട് വിട്ടു പോയത്. റിയ സുശാന്തിന്‍റെ ഒരു ലാപ് ടോപ്, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, ആഭരണങ്ങള്‍, കെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവ കൊണ്ടുപോയതായും സുശാന്തിന്‍റെ പിതാവ് കെ കെ സിംഗ് പരാതിയില്‍ ആരോപിക്കുന്നു.
Other News in this category4malayalees Recommends