പതിവില്‍ നിന്നും വ്യത്യസ്തമായി സുപ്രിയ മകള്‍ക്കൊപ്പമുള്ള ഒരു സൂപ്പര്‍ക്യൂട്ട് ചിത്രം പോസ്റ്റ് ചെയ്ത് സുപ്രിയ; ആലിയുടെ പുതിയ ചിത്രം പങ്കുവയ്ക്കൂ എന്നും പൃഥ്വിയുടെ കൊച്ചുപതിപ്പാണ് മകളെന്നുമൊക്കെ കമന്റ് ചെയ്ത് ആരാധകര്‍

സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന പൃഥ്വിരാജിന്റേയും ഭാര്യ സുപ്രിയയുടെയും ചിത്രങ്ങളില്‍ വളരെ വിരളമായേ മകള്‍ അല്ലി എന്ന അലംകൃത കടന്നു വരാറുള്ളൂ. കഴിവതും മകളുടെ മുഖം വ്യക്തമല്ലാത്ത പോസ്റ്റുകളാണ് കാണാന്‍ കഴിയുക. എന്നാലിപ്പോള്‍ ആരും കാണാത്ത ഒരു കുടുംബചിത്രവുമായി സുപ്രിയ മേനോന്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തുന്നു .അല്ലി എന്ന അലംകൃതയ്ക്ക് രണ്ടു വയസ്സ് മാത്രമുള്ളപ്പോള്‍ പകര്‍ത്തിയ ചിത്രമാണിത്

ആലിക്ക് 2 വയസ്സുള്ളപ്പോഴുള്ള ചിത്രമാണ് ഇതെന്നും വ്യാഴാഴ്ചയിലെ ത്രോബാക്കായാണ് ഫോട്ടോ പങ്കുവയ്ക്കുന്നതെന്നും ഇതാണ് തന്റെ ലോകമെന്നും ചിത്രത്തിനൊപ്പം സുപ്രിയ കുറിച്ചു. ആലിയുടെ പുതിയ ചിത്രം പങ്കുവയ്ക്കൂ എന്നും പൃഥ്വിയുടെ കൊച്ചുപതിപ്പാണ് മകളെന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകള്‍.
Other News in this category4malayalees Recommends