കൊവിഡ് പരിശോധയുടെ എണ്ണത്തില്‍ അമേരിക്കയെ ഇന്ത്യയുമായി താരതമ്യപ്പെടുത്തി ട്രംപ്; തങ്ങള്‍ ഇതുവരെ 60 ദശലക്ഷം ആളുകളുടെ കൊവിഡ് പരിശോധനകള്‍ നടത്തിയെന്നും ഇന്ത്യ വെറും 11 ദശലക്ഷം മാത്രം പരിശോധനയാണ് നടത്തിയതെന്നും ട്രംപ്

കൊവിഡ് പരിശോധയുടെ എണ്ണത്തില്‍ അമേരിക്കയെ ഇന്ത്യയുമായി താരതമ്യപ്പെടുത്തി ട്രംപ്; തങ്ങള്‍ ഇതുവരെ 60 ദശലക്ഷം ആളുകളുടെ കൊവിഡ് പരിശോധനകള്‍ നടത്തിയെന്നും ഇന്ത്യ വെറും 11 ദശലക്ഷം മാത്രം പരിശോധനയാണ് നടത്തിയതെന്നും ട്രംപ്

തങ്ങള്‍ ഇതുവരെ 60 ദശലക്ഷം ആളുകളുടെ കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയതെന്ന് ട്രംപ്. ഇത് മറ്റ് രാജ്യങ്ങളേക്കാളും അധികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലേക്ക് നോക്കു, അവിടെ 11 ദശലക്ഷം മാത്രമാണ് പരിശോധന. വെള്ളിയാഴ്ച ഫ്‌ലോറിഡയില്‍ വച്ചായിരുന്നു ട്രംപ് ഇത്തരത്തില്‍ താരതമ്യം ചെയ്തത്.


ഹൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലെയ് മക്ഇനാനി കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം സ്ഥാപിച്ചിരുന്നു. ഞങ്ങള്‍ അഞ്ച് മുതല്‍ 59 ദശലക്ഷത്തിലധികം പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്; ഇന്ത്യ 14-ാം സ്ഥാനത്താണ്, വെറും 14 ദശലക്ഷം ടെസ്റ്റുകള്‍. അതിനാല്‍ അവിടെ വളരെ വ്യത്യാസമാണ് സ്ഥിതി എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

അതേസമയം, ഐസിഎംആര്‍ ഇന്ന് പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം ഇന്ത്യയില്‍ 18,190,382 കൊവിഡ് പരിശോധനകളാണ് നടത്തിയിരിക്കുന്നത്.എന്നാല്‍, വൈറ്റ് ഹൗസ് ഇന്ത്യയുമായുള്ള താരതമ്യം നടത്തുന്നതിനായി ഇത് വളരെയധികം കുറച്ചാണ് കാണിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. തങ്ങളുടെയാണ് ഏറ്റവും മികച്ച പരിശോധന എന്ന് കാണിക്കുന്നതിനുള്ള ശ്രമമാണ് അമേരിക്ക നടത്തിയിരിക്കുന്നത് എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത് എന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. നേരത്തേയും ഇത്തരത്തില്‍ ട്രംപ് താരതമ്യം ചെയ്തിരുന്നു.

Other News in this category4malayalees Recommends