'ബി.ജെ.പിക്ക് കോണ്‍ഗ്രസില്‍ നിന്ന് സര്‍സംഘചാലകിനെ ആവശ്യമില്ല; രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കി സ്വര്‍ണക്കടത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് കോടിയേരി ബാലകൃഷ്ണന്റെ ശ്രമം'; വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

'ബി.ജെ.പിക്ക് കോണ്‍ഗ്രസില്‍ നിന്ന് സര്‍സംഘചാലകിനെ ആവശ്യമില്ല; രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കി സ്വര്‍ണക്കടത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് കോടിയേരി ബാലകൃഷ്ണന്റെ ശ്രമം'; വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കി സ്വര്‍ണക്കടത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ശ്രമമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ബി.ജെ.പിക്ക് കോണ്‍ഗ്രസില്‍ നിന്ന് സര്‍സംഘചാലകിനെ ആവശ്യമില്ല. കൊച്ചി കേന്ദ്രീകരിച്ച് സി.പി.എം അഭിഭാഷക സംഘം സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.


മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന ഉപവാസ സമരത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു സുരേന്ദ്രന്‍. ആദ്യ ദിനം ഒ. രാജഗോപാല്‍ എംഎല്‍എയാണ് ഉപവാസ സമരം നടത്തുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കരനും സരിത്തിനു വേണ്ടി ഒരേ അഭിഭാഷകനാണ് ഹാജരാകുന്നത്.. പ്രതികള്‍ക്കെല്ലാം നിയമ സഹായം നല്‍കുന്നത് സി.പി.എം ബന്ധമുള്ള ചില അഭിഭാഷകരാണ്. ഇവരാണ് കേസ് അട്ടിമറിക്കാന്‍ നേതൃത്വം നല്‍കുന്നത്. എല്ലാ ദിവസവും ഈ അഭിഭാഷകര്‍ യോഗം ചേര്‍ന്ന് കേസ് അട്ടിമറിക്കാനുള്ള പദ്ധതി തയ്യാറാക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സ്വപ്ന സുരേഷിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള കേരള പൊലീസിന്റെ നീക്കം ദുരൂഹമാണ്. സ്വപ്നയെ പൊലീസ് കസ്റ്റഡിയില്‍ വിടരുത്. കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സി.പി.എം രാഷ്ട്രീയ ആരോപണങ്ങ ള്‍ ഉന്നയിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ കോടിയേരിക്ക് യാതൊരു ധാര്‍മിക അവകാശവുമില്ല. മകനുമായി ബന്ധപ്പെട്ട രണ്ട് വിവാദ വിഷയങ്ങള്‍ പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കിയത് എങ്ങനെയെന്ന് കോടിയേരി വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കരനും സരിത്തിനു വേണ്ടി ഒരേ അഭിഭാഷകനാണ് ഹാജരാകുന്നത്.. പ്രതികള്‍ക്കെല്ലാം നിയമ സഹായം നല്‍കുന്നത് സി.പി.എം ബന്ധമുള്ള ചില അഭിഭാഷകരാണ്. ഇവരാണ് കേസ് അട്ടിമറിക്കാന്‍ നേതൃത്വം നല്‍കുന്നത്. എല്ലാ ദിവസവും ഈ അഭിഭാഷകര്‍ യോഗം ചേര്‍ന്ന് കേസ് അട്ടിമറിക്കാനുള്ള പദ്ധതി തയ്യാറാക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.സ്വപ്ന സുരേഷിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള കേരള പൊലീസിന്റെ നീക്കം ദുരൂഹമാണ്. സ്വപ്നയെ പൊലീസ് കസ്റ്റഡിയില്‍ വിടരുത്. കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സി.പി.എം രാഷ്ട്രീയ ആരോപണങ്ങ ള്‍ ഉന്നയിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ കോടിയേരിക്ക് യാതൊരു ധാര്‍മിക അവകാശവുമില്ല. മകനുമായി ബന്ധപ്പെട്ട രണ്ട് വിവാദ വിഷയങ്ങള്‍ പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കിയത് എങ്ങനെയെന്ന് കോടിയേരി വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Other News in this category4malayalees Recommends