ബ്രൈഡല്‍ ലുക്കില്‍ അതീവ സുന്ദരിയായി ബിന്ദു പണിക്കരുടെ മകള്‍ കല്യാണിയുടെ ഫോട്ടോഷൂട്ട്; കല്യാണപെണ്ണിനെ പോലെ ഒരുങ്ങി നില്ക്കുന്ന ചിത്രങ്ങള്‍ വൈറല്‍
ഇതുവരെ ക്യാമറയ്ക്ക് മുന്നില്‍ നിന്നിട്ടില്ലെങ്കിലും ബിന്ദു പണിക്കരുടെ മകള്‍ കല്യാണി നേരത്തെ തന്നെ സെലിബ്രിറ്റിയാണ്. ഡബസ്മാഷ് വീഡിയോകളിലൂടെ ബിന്ദു പണിക്കര്‍ക്കൊപ്പം എത്താറുള്ള കല്യാണിയുടെ വീഡിയോസ് വൈറലായിരുന്നു.
സിനിമയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ ആദ്യ പടി എന്നോണം മോഡലിങ്ങിലേക്ക് തിരിഞ്ഞിരിക്കുകയാണ് കല്യാണി. ഇന്‍സ്റ്റാഗ്രാം പേജിലൂടെ പല വെറൈറ്റി ചിത്രങ്ങള്‍ താരപുത്രി പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഇപ്പോള്‍ മനോരമയ്ക്ക് നല്കിയ ഫോട്ടോഷൂട്ടിലാണ് കല്യാണപെണ്ണിനെ പോലെ ഒരുങ്ങി നില്ക്കുന്ന ചിത്രങ്ങള്‍ താരപുത്രി പങ്കുവെച്ചിരിക്കുന്നത്. ബ്രൈഡല്‍ ലുക്കില്‍ അതീവ സുന്ദരിയായിട്ടാണ് ചിത്രങ്ങളില്‍ കല്യാണിയുള്ളത്.
വിവാഹത്തിന് മാത്രമല്ല പാര്‍ട്ടികള്‍ക്കും അനുയോജ്യമായ ഇന്തോ-വെസ്റ്റേണ്‍ സ്റ്റൈലിലാണ് കല്യാണിയെ ഒരുക്കിയിരിക്കുന്നത്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ്മാരായ സജിത്തും സുജിത്തുമാണ് ഈ മേക്കോവര്‍ നടത്തിയത്. ഹാന്‍ ടോം എന്ന ഡിസൈനര്‍ തയ്യാറാക്കിയ പച്ച ലെഹങ്കയായിരുന്നു കല്യാണി ധരിച്ചത്. അതിന് ചേരുന്ന ആക്സസറീസ് കൂടി വന്നപ്പോള്‍ ലുക്ക് മാറി. പരമ്പരാഗതമായ ആഭരണങ്ങളാണ് ഇതിന് വേണ്ടി തിരഞ്ഞെടുത്തിരുന്നത്.