രാജ്യത്ത് 19,08,254 കൊവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ 52,509 പേര്‍ രോഗബാധിതരായി; 24 മണിക്കൂറിനിടെ 857 പേര്‍കൂടി മരിച്ചതോടെ കൊവിഡ് മരണം 39,785 ആയി; കൊവിഡ് ബാധിതരില്‍ 82% പത്ത് സംസ്ഥാനങ്ങളില്‍ നിന്ന്

രാജ്യത്ത് 19,08,254 കൊവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ 52,509 പേര്‍ രോഗബാധിതരായി; 24 മണിക്കൂറിനിടെ 857 പേര്‍കൂടി മരിച്ചതോടെ കൊവിഡ് മരണം 39,785 ആയി; കൊവിഡ് ബാധിതരില്‍ 82% പത്ത് സംസ്ഥാനങ്ങളില്‍ നിന്ന്

രാജ്യത്ത് 19,08,254 കൊവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 52,509 പേരാണ് രോഗബാധിതരായത്. 24 മണിക്കൂറിനിടെ 857 പേര്‍കൂടി മരിച്ചതോടെ കൊവിഡ് മരണം 39,785 ആയി. 1282215 പേര്‍ക്കാണ് രോഗം മാറിയത്. രാജ്യത്തെ കൊവിഡ് ബാധിതരില്‍ 82% പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍.


കൊവിഡ് മരണങ്ങളില്‍ 50 ശതമാനവും ആറുപത് വയസ്സിനു മുകളില്‍ പ്രായമുള്ളവരിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 45 വയസ്സിനും 60 വയസ്സിനും ഇടയില്‍ രോഗികളായി മരിച്ചവര്‍ 37 ശതമാനമാണ്. എന്നാല്‍ മരണനിരക്ക് രാജ്യത്ത് 2.10 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനിടെ കൊവിഡ് പ്രതിരോധ മരുന്നിന്റെ രണ്ടാം പാദ പരീക്ഷണം തുടങ്ങിയതായി ഐസിഎംആര്‍ അറിയിച്ചു.

അതേസമയം ലോകത്ത് കൊവിഡ് മരണം ഏഴ് ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളില്‍ 6030 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ കൊവിഡ് ബാധിതര്‍ 1,86,81,362 കവിഞ്ഞു. അമേരിക്കയിലും ബ്രസീലിലും 50,000 ത്തില്‍ അധികമാണ് പ്രതിദിന രോഗവര്‍ധന. ജര്‍മ്മനിയില്‍ രോഗം രണ്ടാം വരവിലാണെന്ന് ഡോക്ടേഴ്‌സ് യൂണിയന്‍ മേധാവി അഭിപ്രായപ്പെട്ടു. ഫ്രാന്‍സിലും കൊവിഡിന്റെ രണ്ടാം വരവ് ഉണ്ടാകുമെന്നാണ് ഫ്രഞ്ച് സര്‍ക്കാരിന്റെ ശാസ്ത്ര കൗണ്‍സിലിന്റെ മുന്നറിയിപ്പ്.

Other News in this category



4malayalees Recommends