'അത് എന്നെ ശരിക്കും വേദനിപ്പിച്ചു; മലയാള സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു; എന്റെ അടുത്തെത്തിയ സിനിമകള്‍ നിരസിക്കാന്‍ തുടങ്ങി'; മലയാള സിനിമയില്‍ നിന്ന് മാറി നില്‍ക്കാനുള്ള കാരണം തുറന്നുപറഞ്ഞ് അനുപമ പരമേശ്വരന്‍

'അത് എന്നെ ശരിക്കും വേദനിപ്പിച്ചു; മലയാള സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു; എന്റെ അടുത്തെത്തിയ സിനിമകള്‍ നിരസിക്കാന്‍ തുടങ്ങി'; മലയാള സിനിമയില്‍ നിന്ന് മാറി നില്‍ക്കാനുള്ള കാരണം തുറന്നുപറഞ്ഞ് അനുപമ പരമേശ്വരന്‍

പ്രേമം സിനിമയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്ന് വ്യാപകമായി അധിക്ഷേപം നേരിടെണ്ടി വന്നെന്നും ഇതിനാലാണ് മലയാള സിനിമയില്‍ നിന്ന് മാറി നിന്നതെന്നും നടിയും സഹസംവിധായകയുമായ അനുപമ പരമേശ്വരന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അനുപമയുടെ തുറന്നുപറച്ചില്‍.


തനിക്ക് ജാഡയുണ്ടെന്നും അഹങ്കാരിയാണെന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതെന്നും അനുപമ പറഞ്ഞു. പ്രേമം സിനിമയുടെ പ്രെമോഷനായി നിരവധി അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. സിനിമയുമായി ബന്ധമില്ലാത്ത ചില ആളുകള്‍ അവസരങ്ങള്‍ ഉപയോഗിക്കാന്‍ എന്നോട് പറഞ്ഞതിനാല്‍ ഞാന്‍ ധാരാളം അഭിമുഖങ്ങള്‍ നല്‍കിയിരുന്നെന്നും അനുപമ പറഞ്ഞു.

കുറെ അഭിമുഖങ്ങള്‍ നല്‍കി ഞാന്‍ മടുത്തു. ഞാന്‍ തൃശ്ശൂരില്‍ നിന്നുള്ള ഒരു കൊച്ചു പെണ്‍കുട്ടിയായിരുന്നു, അവര്‍ പറഞ്ഞത് പിന്തുടരുകയാണ് ചെയ്തത്. സിനിമ റിലീസ് ചെയ്തപ്പോള്‍ എനിക്ക് സ്‌ക്രീന്‍ സമയം വളരെ കുറച്ചെ ഉണ്ടായിരുന്നുള്ളു, ആളുകള്‍ എന്നെ ട്രോളാന്‍ തുടങ്ങി. എന്റെ വ്യക്തിപരമായ വളര്‍ച്ചയ്ക്ക് ഞാന്‍ പബ്ലിസിറ്റി ഉപയോഗിച്ചുവെന്ന് അവര്‍ക്ക് തോന്നി. അനുപമ പറയുന്നു.

അഭിമുഖങ്ങള്‍ക്കിടയില്‍ എന്റെ ഉത്തരങ്ങള്‍ മിനുക്കി പറഞ്ഞിരുന്നില്ല, മാത്രമല്ല ട്രോളുകള്‍ എന്നെ ശരിക്കും വേദനിപ്പിച്ചു. അതിനാല്‍, മലയാള സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു, എന്റെ അടുത്തെത്തിയ സിനിമകള്‍ നിരസിക്കാന്‍ തുടങ്ങിയെന്നും അനുപമ പറഞ്ഞു.

Other News in this category4malayalees Recommends