രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പത്തൊമ്പതര ലക്ഷം കടന്നു; മരണം 40,500 കവിഞ്ഞു; സംസ്ഥാനങ്ങള്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഇന്നും രോഗബാധിതര്‍ 50,000 നും മരണം 800 നും മുകളില്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കും

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പത്തൊമ്പതര ലക്ഷം കടന്നു; മരണം 40,500 കവിഞ്ഞു; സംസ്ഥാനങ്ങള്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഇന്നും രോഗബാധിതര്‍ 50,000 നും മരണം 800 നും മുകളില്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കും
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പത്തൊമ്പതര ലക്ഷം കടന്നു. മരണം 40,500 കവിഞ്ഞു. സംസ്ഥാനങ്ങള്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഇന്നും രോഗബാധിതര്‍ 50,000 നും മരണം 800 നും മുകളില്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കും. പ്രതിദിന രോഗബാധിതര്‍ ഒരാഴ്ചയായി 50, 000 ന് മുകളിലാണ്. 67.19 ശതമാനമാണ് രോഗമുക്തി നിരക്ക്. അതേസമയം ആന്ധ്രയില്‍ പ്രതിദിന കണക്ക് വീണ്ടും പതിനായിരം കടന്നു.

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 10, 309 കേസുകളും 334 മരണവും റിപ്പോര്‍ട്ട് ചെയ്തു. ബംഗാളിലും ഉയര്‍ന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തി. അനുമതിയില്ലാതെ കൊവിഡ് കെയര്‍ സെന്റര്‍ സന്ദര്‍ശിച്ചതിന് ബി.ജെ.പി എം.എല്‍.എ സുദീപ് റോയ് ബര്‍മനെതിരെ ത്രിപുര സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

24 മണിക്കൂറിനിടെ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായി കോവിഡ് ബാധിച്ച് 309 പേര്‍ കൂടി മരിച്ചു. ആദ്യമായാണ് ഒരു ദിവസം ഇത്രയധികം മരണം റിപ്പോര്‍ട്ടു ചെയ്യുന്നത്. മരണസംഖ്യ 9589 ആയി. 23220 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 6.86,761 ആയി. തമിഴ്‌നാട്ടില്‍ 112 മരണം റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 4461 ആയി. 5175 പേര്‍ക്ക് പുതുതായി രോഗം കണ്ടെത്തി. ആന്ധ്രാപ്രദേശില്‍ 10128 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതര്‍ 186461 ആയി. സംസ്ഥാനത്ത് 77 പേര്‍ കൂടി മരിച്ചു. 1681 ആണ് മരണസംഖ്യ. കര്‍ണാടകയില്‍ 100 മരണം കൂടി റിപ്പോര്‍ട്ടു ചെയ്തു. മരണസംഖ്യ 2804 ആയി. 5619 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. തെലങ്കാനയില്‍ 2012 പേര്‍ക്ക് കൂടി

കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതര്‍ 70958 ആയി. 13 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 576 ആണ് മരണസംഖ്യ. പുതുച്ചേരിയില്‍ രോഗ ബാധയും മരണം ഏറ്റവും കൂടിയ നിരക്കിലായി. 286 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 4433 ആയി. ഏഴ് മരണം റിപ്പോര്‍ട്ട് ചെയ്തു.

Other News in this category



4malayalees Recommends