അഹമ്മദാബാദിലെ കൊവിഡ് ആശുപത്രിയില്‍ വന്‍ തീപിടുത്തം; തീപിടിച്ചത് നവരംഗപുരിയിലെ ഷ്റേ ആശുപത്രിയില്‍; എട്ട് മരണം

അഹമ്മദാബാദിലെ കൊവിഡ് ആശുപത്രിയില്‍ വന്‍ തീപിടുത്തം; തീപിടിച്ചത് നവരംഗപുരിയിലെ ഷ്റേ ആശുപത്രിയില്‍; എട്ട് മരണം

അഹമ്മദാബാദിലെ കൊവിഡ് ആശുപത്രിയില്‍ വന്‍ തീപിടുത്തം. നവരംഗപുരിയിലെ ഷ്റേ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ ഉണ്ടായ തീപിടുത്തത്തില്‍ എട്ട് പേര്‍ മരിച്ചു. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. തീ നിയന്ത്രണ വിധേയമായെന്ന അധികൃതര്‍ അറിയിച്ചു.


ആശുപത്രിയിലെ നാലാം നിലയിലാണ് തീപിടുത്തമുണ്ടായത്. ആശുപത്രിയിലെ ഐസിയുവില്‍ തീപിടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് 35 ലധികം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. തീപിടുത്തത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Other News in this category



4malayalees Recommends