യുകെയുടെ സമ്പദ് വ്യവസ്ഥയില്‍ കോവിഡ് ഉണ്ടാക്കിയത് പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ ആഘാതം; സമ്പദ് വ്യവസ്ഥ കൊറോണ ആഘാതത്തില്‍ നിന്നും കരകയറുന്നത് വളരെ സാവധാനം; ആളുകളുടെ ചെലവിടല്‍ വര്‍ധിച്ചത് ആശാവഹം; നിര്‍ണായക വെളിപ്പെടുത്തലുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

യുകെയുടെ സമ്പദ് വ്യവസ്ഥയില്‍ കോവിഡ് ഉണ്ടാക്കിയത്  പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ ആഘാതം; സമ്പദ് വ്യവസ്ഥ കൊറോണ ആഘാതത്തില്‍ നിന്നും കരകയറുന്നത് വളരെ സാവധാനം; ആളുകളുടെ ചെലവിടല്‍ വര്‍ധിച്ചത് ആശാവഹം; നിര്‍ണായക വെളിപ്പെടുത്തലുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

യുകെയുടെ സമ്പദ് വ്യവസ്ഥയില്‍ കോവിഡ് കാരണമുണ്ടായിരിക്കുന്ന പ്രതിസന്ധി പ്രതീക്ഷിച്ചതിനേക്കാള്‍ കുറവാണെന്ന് വെളിപ്പെടുത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട് രംഗത്തെത്തി. എന്നാല്‍ സമ്പദ് വ്യവസ്ഥ കൊറോണ ആഘാതത്തില്‍ നിന്നും സമ്പദ് വ്യവസ്ഥ വളരെ സാവധാനത്തിലാണ് കരകയറുന്നതെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പേകുന്നുമുണ്ട്. കോവിഡ് കാരണം സമ്പദ് വ്യവസ്ഥ 2020ല്‍ 9.5 ശതമാനം ചുരുങ്ങുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്.


നൂറ് വര്‍ഷങ്ങള്‍ക്കിടെ സമ്പദ് വ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ വാര്‍ഷിക പതനമാണിതെങ്കിലും നേരത്തെ പ്രതീക്ഷിച്ച ചുരുക്കമായ 14 ശതമാനത്തേക്കാള്‍ കുറവാണെന്നത് ആശ്വാസമേകുന്നുണ്ട്. എന്നാല്‍ രാജ്യത്തെ തൊഴില്‍ വിപണി കോവിഡ് ആഘാതത്തില്‍ നിന്നും കരകയറുന്നതിനായി വളരെ കാലമെടുക്കുമെന്നാണ് ബാങ്ക് മുന്നറിയിപ്പേകുന്നത്. നിലവിലെ സാഹചര്യത്തില്‍ ബാങ്ക് അടിസ്ഥാന പലിശനിരക്ക് 0.1 ശതമാനത്തിലാണ് നിര്‍ത്തിയിരിക്കുന്നത്.

മേയില്‍ കണക്ക് കൂട്ടിയതിനേക്കാള്‍ നേരത്തെയും വേഗത്തിലും കോവിഡ് പ്രതിസന്ധിയില്‍ നിന്നും സമ്പദ് വ്യവസ്ഥ കരകയറുമെന്നാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായി നടത്തിയ ഔദ്യോഗിക പ്രവചനത്തില്‍ ബാങ്ക് എടുത്ത് കാട്ടുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വേഗത്തില്‍ എടുത്ത് മാറ്റിയതാണ് ഇതിന് പ്രധാന കാരണമെന്നും ബാങ്ക് അഭിപ്രായപ്പെടുന്നു. നിലവില്‍ ആളുകള്‍ തുണിത്തരങ്ങള്‍ക്കും ഫര്‍ണിഷിംഗിനുമായി നടത്തുന്ന ചെലവിടല്‍ കോവിഡിന് മുമ്പുള്ള കാലത്തേതിന് സമാനമായി തിരിച്ച് പോയിരിക്കുന്നുവെന്നാണ് ബാങ്ക് എടുത്ത് കാട്ടുന്നത്.

ഇതിന് പുറമെ കണ്‍സ്യൂമര്‍മാര്‍ ഭക്ഷ്യ വസ്തുക്കള്‍ക്കും എനര്‍ജിക്കുമായി ലോക്ക്ഡൗണിന് മുമ്പുള്ള കാലത്തേക്കാള്‍ കൂടുതല്‍ ചെലവിടുന്നുവെന്നും ബാങ്ക് വെളിപ്പെടുത്തുന്നു. ഇതെല്ലാം സമ്പദ് വ്യവസ്ഥ കരകയറുന്നതിന്റെ ലക്ഷണങ്ങളായിട്ടാണ് ബാങ്ക് എടുത്ത് കാട്ടുന്നത്. എന്നാല്‍ ലെഷര്‍ ആവശ്യങ്ങള്‍ക്കായും ബിസിനസ് നിക്ഷേപങ്ങള്‍ക്കായുമുള്ള ചെലവിടല്‍ വളരെ താഴ്ന്ന നിലയിലാണെന്നും ബാങ്ക് വെളിപ്പെടുത്തുന്നു. യുകെയുടെ സമ്പദ് വ്യവസ്ഥ 2021ല്‍ 9 ശതമാനവും 2022ല്‍ 3.5 ശതമാനവുമായിരിക്കും വളരുകയെന്നും ബാങ്ക് പ്രതീക്ഷിക്കുന്നു.

Other News in this category4malayalees Recommends