കൊവിഡിനെതിരെ ആദ്യം കണ്ടെത്തുന്ന വാക്സിന്‍ എത്രത്തോളം ഫലപ്രദമാകുമെന്ന് പറയാനാകില്ലെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്; മികച്ച ഫലം ലഭിക്കുന്ന വാക്സിനായി കുറച്ചധികം കാത്തിരിക്കേണ്ടി വരുമെന്നും ബില്‍ഗേറ്റ്‌സ്

കൊവിഡിനെതിരെ ആദ്യം കണ്ടെത്തുന്ന വാക്സിന്‍ എത്രത്തോളം ഫലപ്രദമാകുമെന്ന് പറയാനാകില്ലെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. ബ്ലുംബെര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.'ആദ്യം കണ്ടെത്തുന്ന വാക്സിന്‍ അത്രകണ്ട് ഫലപ്രദമായിരിക്കില്ല. അത് രോഗവ്യാപനത്തെ തടയുമെന്നും കരുതുന്നില്ല. മികച്ച ഫലം ലഭിക്കുന്ന, കാലങ്ങളോളം നിലനില്‍ക്കുന്ന വാക്സിനായിരിക്കില്ല ആദ്യം കണ്ടെത്തുന്നത്', ബില്‍ ഗേറ്റ്സ് പറഞ്ഞു

മികച്ച ഫലം ലഭിക്കുന്ന വാക്സിനായി കുറച്ചധികം കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബില്‍ ആന്റ് മെലിന്ദ ഫൗണ്ടേഷന്‍ വഴി അസ്ട്രാസെനക്ക വാക്സിനില്‍ പരീക്ഷണം നടത്തുന്ന ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ബില്‍ ഗേറ്റ്സാണ്. ഈ വാക്സിന്റെ ഇതുവരെയുള്ള പരീക്ഷണം വിജയകരമാണെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍

Other News in this category4malayalees Recommends