മുസ്ലിം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍; കോണ്‍ഗ്രസിന്റെ ഒക്കത്തിരിക്കുന്ന കുഞ്ഞായി ലീഗ് വീണ്ടും അധഃപതിച്ചിരിക്കുകയാണെന്ന് കോടിയേരി

മുസ്ലിം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍; കോണ്‍ഗ്രസിന്റെ ഒക്കത്തിരിക്കുന്ന കുഞ്ഞായി ലീഗ് വീണ്ടും അധഃപതിച്ചിരിക്കുകയാണെന്ന് കോടിയേരി

മുസ്ലിം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രിയങ്കയുടെയും കോണ്‍ഗ്രസിന്റെയും ഹിന്ദുത്വനയത്തില്‍ നാമമാത്ര വിയോജിപ്പ് പത്രപ്രസ്താവനയില്‍ ഒതുക്കുകവഴി കോണ്‍ഗ്രസിന്റെ ഒക്കത്തിരിക്കുന്ന കുഞ്ഞായി ലീഗ് വീണ്ടും അധഃപതിച്ചിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞു. സിപിഐഎം മുഖപത്രമായ ദേശാഭിമാനിയില്‍ 'ഹിന്ദുരാഷ്ട്ര' പിന്താങ്ങികള്‍ എന്ന തലക്കെട്ടില്‍ കോടിയേരി ബാലകൃഷ്ണന്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. യുഡിഎഫിനൊപ്പം ഇനിയും തുടര്‍ന്നാല്‍ അണികളെ നഷ്ടപ്പെടുന്ന അവസ്ഥയാകും ലീഗിന് ഉണ്ടാകുകയെന്നും കോടിയേരി മുന്നറിയിപ്പ് നല്‍കുന്നു.


മസ്ജിദ് പൊളിക്കാന്‍ കൂട്ടുനിന്നതുപോലെ, പള്ളി പൊളിച്ചിടത്ത് അമ്പലം പണിയാനുള്ള ആര്‍എസ്എസിന്റെയും മോഡി സര്‍ക്കാരിന്റെയും അധാര്‍മികതയ്ക്ക് കൂട്ടുനില്‍ക്കുന്നതിലൂടെ കോണ്‍ഗ്രസ് വീണ്ടും മതനിരപേക്ഷതയ്ക്കും ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷിതത്വത്തിനുംമേല്‍ ഉണങ്ങാത്ത മുറിവ് സൃഷ്ടിച്ചിരിക്കുകയാണ്. ലീഗിന്റെ നേതൃയോഗം ചേര്‍ന്ന് കൈക്കൊണ്ടത് അഴകൊഴമ്പന്‍ നിലപാടാണ്. യുഡിഎഫിലെ മുഖ്യപങ്കാളിയായി ഇനിയും തുടര്‍ന്നാല്‍ സ്വന്തം അണികളില്‍നിന്നുപോലും ലീഗ് നേതൃത്വം ഒറ്റപ്പെടും. കോടിയേരി അഭിപ്രായപ്പെട്ടു.

ആര്‍എസ്എസ് അനുകൂല ഹിന്ദുത്വനയം സ്വീകരിക്കുന്നവരായി കോണ്‍ഗ്രസിലെ നല്ലൊരു പങ്ക് നേതാക്കളും മാറുന്നു. അതുകൊണ്ടാണ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ ആര്‍എസ്എസിനെ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്തത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മുന്‍ പ്രസിഡന്റ് കെ മുരളീധരനുമെല്ലാം രാമക്ഷേത്ര നിര്‍മാണത്തിന് കൈയടിച്ചിരിക്കുകയാണ്.

രാജീവ് ഗാന്ധി സ്വീകരിച്ച വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന മൃദുഹിന്ദുത്വ നയത്തെയാണ് പ്രിയങ്കയും രാഹുലും കോണ്‍ഗ്രസും മുറുകെ പിടിക്കുന്നതെന്ന് അവരുടെ അയോധ്യ സമീപനം വ്യക്തമാക്കുന്നു. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ, ഹിന്ദുവോട്ട് നേടിയെടുക്കാനുള്ള സൂത്രപ്പണിയായാണ് ബാബ്‌റി മസ്ജിദ് ഹിന്ദുത്വ ശക്തികള്‍ക്ക് തുറന്നുകൊടുത്തത്. വര്‍ഗീയതയെ വര്‍ഗീയതകൊണ്ട് നേരിടുക എന്ന ഇന്നത്തെ കോണ്‍ഗ്രസ് നയമല്ല, വര്‍ഗീയതയെ മതനിരപേക്ഷതകൊണ്ട് നേരിടുകയെന്നതായിരുന്നു മുത്തച്ഛനായ ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ നയമെന്ന് പ്രിയങ്കയും രാഹുലും ഇന്നത്തെ കോണ്‍ഗ്രസും മറന്നുപോകുന്നു എന്നും കോടിയേരി സൂചിപ്പിച്ചു.

Other News in this category4malayalees Recommends