യുകെയില്‍ ഇന്ന് മുതല്‍ കോവിഡിനെ ചെറുക്കാനായി ഫേസ്മാസ്‌ക് നിര്‍ബന്ധം; പൊതുഗതാഗതത്തിലും ഷോപ്പിംഗ് സെന്ററുകളിലും ആരാധനാലയങ്ങളിലും മുഖാവരണമില്ലാതെ എത്തിയാല്‍ കടുത്ത നടപടികള്‍; 11 വയസില്‍ കുറവുള്ള കുട്ടികള്‍ക്കും മറ്റ് ചിലര്‍ക്കും മാത്രം ഇളവ്

യുകെയില്‍ ഇന്ന് മുതല്‍ കോവിഡിനെ ചെറുക്കാനായി ഫേസ്മാസ്‌ക് നിര്‍ബന്ധം; പൊതുഗതാഗതത്തിലും ഷോപ്പിംഗ് സെന്ററുകളിലും ആരാധനാലയങ്ങളിലും മുഖാവരണമില്ലാതെ എത്തിയാല്‍ കടുത്ത നടപടികള്‍; 11 വയസില്‍ കുറവുള്ള കുട്ടികള്‍ക്കും മറ്റ് ചിലര്‍ക്കും മാത്രം ഇളവ്
ഇന്ന് മുതല്‍ യുകെയില്‍ ഫേസ്മാസ്‌ക് കര്‍ക്കശമാക്കിക്കൊണ്ടുള്ള നിയമം നിലവില്‍ വരാന്‍ പോവുകയാണ്.ഇത് പ്രകാരം ജനങ്ങള്‍ വളരെ അടുത്തിടപഴകുന്നതും സാമൂഹിക അകലം ഉറപ്പാക്കാന്‍ പ്രയാസമുള്ള ഇന്‍ഡോര്‍സെറ്റിംഗ്‌സുകളിലെല്ലാം മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇത് പ്രകാരം മ്യൂസിയം, ഗ്യാലറി, സിനിമാ ഹാള്‍, ആരാധനാലയങ്ങള്‍, തുടങ്ങിയിടങ്ങളിലെല്ലാം മാസ്‌ക് ധരിച്ചെത്തണമെന്നാണീ നിയമം നിഷ്‌കര്‍ഷിക്കുന്നത്.

ഇതിന് പുറമെ ബസുകള്‍, ട്രെയിനുകള്‍, ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട്, വിമാനങ്ങള്‍, ചില ടാക്‌സികള്‍, ഫെറി തുടങ്ങിയവയിലെല്ലാം മാസ്‌ക് ധരിച്ച് മാത്രമേ സഞ്ചരിക്കാന്‍ അനുവാദമുള്ളൂ. ഇതിന് പുറമെ സ്റ്റോറേജ് ഡിസ്ട്രബ്യൂഷന്‍ സെന്ററുകള്‍, വെറ്ററിനറി സര്‍വീസുകള്‍, ഓക്ഷന്‍ ഹൗസുകള്‍, പോസ്റ്റ് ഓഫീസ്, ബാങ്ക്, വിമാനത്താവളം എന്നിവിടങ്ങളിലും മുഖാവരണം ധരിച്ച് മാത്രമേ പ്രവേശിക്കാവൂ. ലൈബ്രറികള്‍, റീഡിംഗ് റൂമുകള്‍, കമ്മ്യൂണിറ്റി സെന്റര്‍, സ്‌കൂള്‍ ക്ലബ്, ടാറ്റൂ, പിയേഴ്‌സിംഗ് പാര്‍ലര്‍ എന്നിവിടങ്ങളിലും മാസ്‌ക് ധരിക്കാതെ എത്തിയാല്‍ വന്‍ പിഴ അടക്കേണ്ടി വരും.

നെയില്‍, ബ്യൂട്ടി ഹെയര്‍ സലൂണുകള്‍, ബാര്‍ബര്‍ ഷോപ്പ് തുടങ്ങിയിടങ്ങളില്‍ മാസ്‌ക് അഴിക്കേണ്ട ആവശ്യമില്ലാത്തപ്പോഴൊക്കെ ഇത് നിര്‍ബന്ധമായും ധരിച്ചിരിക്കണം. തിയേറ്ററുകള്‍, ബിംഗോഹാള്‍, കണ്‍സേര്‍ട്ട് ഹാള്‍മ്യൂസിയം, ഗ്യാലറികള്‍, അക്വേറിയം, ഇന്‍ഡോര്‍ സ്പാ, വിസിറ്റര്‍ ഫാം, തുടങ്ങിയ എല്ലാ ഇന്‍ഡോര്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, പൈതൃക സ്ഥലങ്ങള്‍ എന്നിവിടങ്ങൡലും മുഖാവരണം നിര്‍ബന്ധമാക്കിയിരിക്കുന്നു.നിയമസഹായം, സാമ്പത്തിക കാര്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പ്രഫഷണല്‍ സേവനങ്ങളേകുന്ന സ്ഥാപനങ്ങളിലെത്തുന്നവരും മാസ്‌ക് അണിയണം.

ആഹാരം വാങ്ങിക്കൊണ്ടു പോകാന്‍ വന്നവരാണെങ്കില്‍ പോലും ഇത്തരക്കാര്‍ എല്ലാ കഫെകളിലും റസ്റ്റോറന്റുകളിലും എത്തുമ്പോള്‍ മുഖാവരണം നിര്‍ബന്ധമായും അണിഞ്ഞിരിക്കണം. കൂടാതെ ഷോപ്പിംഗ് സെന്ററുകള്‍ അടക്കം എല്ലാ ഷോപ്പുകളിലുമെത്തുന്നവരും മാസ്‌ക് ധരിക്കണം. ചിലരെ മാത്രമാണ് മുഖാവരണ നിയമത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. ഇത് പ്രകാരം 11 വയസില്‍ കുറവുള്ള കുഞ്ഞുങ്ങള്‍ മാസ്‌ക് ധരിക്കേണ്ടതില്ല. കൂടാതെ ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ നേരിടുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ബന്ധമില്ല. ഫെറി പോലുള്ള ഗതാഗത സംവിധാനം ഉപയോഗിക്കുന്ന വേളയില്‍ യാത്രക്കാര്‍ സ്വന്തം വാഹനത്തില്‍ തന്നെ ഇരിക്കുകയാണെങ്കില്‍ മാസ്‌ക് വേണ്ട. ബോര്‍ഡര്‍ ഫോഴ്‌സ് ജീവനക്കാരും ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്ററുടെ ജീവനക്കാരും എമര്‍ജന്‍സി റെസ്‌പോണ്‍സ് മെംബര്‍ സ്റ്റാഫും പോലീസ് കോണ്‍സ്‌റ്‌റബിള്‍ , കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമില്ല.

Other News in this category4malayalees Recommends