ഇംഗ്ലണ്ടിലെ ചെറുകിട ബിസിനസുകള്‍ക്ക് കോവിഡ് പ്രതിസന്ധിയില്‍ ഗവണ്‍മെന്റ് നല്‍കിയ ധനസഹായത്തില്‍ 1.5 ബില്യണ്‍ പൗണ്ടിന് ആരുമെത്തിയില്ല; ഈ മാസം ഒടുവിലിനുള്ളില്‍ അവകാശികളെത്തിയില്ലെങ്കില്‍ ട്രഷറിയിലേക്ക് തിരിച്ച് പോകുമെന്ന് മുന്നറിയിപ്പ്

ഇംഗ്ലണ്ടിലെ ചെറുകിട ബിസിനസുകള്‍ക്ക് കോവിഡ് പ്രതിസന്ധിയില്‍ ഗവണ്‍മെന്റ് നല്‍കിയ ധനസഹായത്തില്‍ 1.5 ബില്യണ്‍ പൗണ്ടിന് ആരുമെത്തിയില്ല; ഈ മാസം ഒടുവിലിനുള്ളില്‍ അവകാശികളെത്തിയില്ലെങ്കില്‍ ട്രഷറിയിലേക്ക് തിരിച്ച് പോകുമെന്ന് മുന്നറിയിപ്പ്

ഇംഗ്ലണ്ടിലെ ചെറുകിട ബിസിനസുകള്‍ക്ക് കോവിഡ് പ്രതിസന്ധിയില്‍ പിടിച്ച് നില്‍ക്കുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 1.5 ബില്യണ്‍ പൗണ്ട് ആരും ക്ലെയിം ചെയ്യാതെ കിടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ മാസം അവസാനം വരെ ഇത് ആവശ്യമുള്ളവര്‍ ക്ലെയിം ചെയ്തില്ലെങ്കില്‍ ആ തുക ട്രഷറിയിലേക്ക് തന്നെ മടങ്ങിപ്പോകുമെന്ന മുന്നറിയിപ്പുമായി ബിസിനസ് ലീഡര്‍മാര്‍ രംഗത്തെത്തിയിട്ടുമുണ്ട്. നാല് മാസങ്ങള്‍ക്ക് മുമ്പായിരുന്നു കോവിഡ് പ്രതിസന്ധിയില്‍ സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ 12 ബില്യണ്‍ പൗണ്ട് വകയിരുത്തിയിരുന്നത്.


ഇതില്‍ പെട്ട 1.5 ബില്യണ്‍ പൗണ്ടാണ് നിലവില്‍ ക്ലെയിം ചെയ്യാതെ കിടക്കുന്നത്. നിലവില്‍ ഈ പണം കൗണ്‍സിലുകളുടെ ബാങ്ക് അക്കൗണ്ടുകളിലാണ് കിടക്കുന്നതെന്നും ഇത് ഈ മാസം ഒടുവിലിനുള്ളില്‍ ആരും ക്ലെയിം ചെയ്തില്ലെങ്കില്‍ ഇത് ട്രഷറിയിലേക്ക് തിരിച്ച് പോകുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത് ദി ഫെഡറേഷന്‍ ഓഫ് സ്മാള്‍ ബിസിനസ് (എഫ്എസ്ബി) ആണ്. ഈ ധനസഹായത്തിന് അര്‍ഹരായ ബിസിനസുകതളെ കണ്ടെത്തി തുക അവരിലേക്കെത്തിക്കുന്നതിനുള്ള ശ്രമം കൗണ്‍സിലുകളുമായി ചേര്‍ന്ന് നടത്തി വരുന്നുവെന്നാണ് ഗവണ്‍മെന്റ് പറയുന്നത്.

കോവിഡ് പ്രതിസന്ധിയില്‍ ബിസിനസുകളെ സഹായിക്കുന്നതിനായി ഗവണ്‍മെന്റ് എമര്‍ജന്‍സി ഗ്രാന്റുകള്‍ മാര്‍ച്ച് 17നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ ഭാഗമായി സ്മാള്‍ ബിസിനസ് ഗ്രാന്റ് ഫണ്ടിലൂടെ 10,000 പൗണ്ടും റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി, ആന്‍ഡ് ലെഷര്‍ ഗ്രാന്റ് ഫണ്ടിലൂടെ 25,000 പൗണ്ടും വകയിരുത്തിയിരുന്നു. ഓഗസ്റ്റ് മൂന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം 10.8 ബില്യണ്‍ പൗണ്ട് ഏതാണ്ട് ഒമ്പത് ലക്ഷത്തോളം ബിസിനസുകള്‍ക്ക് പ്രദാനം ചെയ്തിരുന്നു.

80,000 അര്‍ഹമായ ബിസിനസുകള്‍ ക്ലെയിം ചെയ്യേണ്ടുന്ന 1.5 ബില്യണ്‍ പൗണ്ടാണ് അവകാശികളെത്താതെ കിടക്കുന്നത്. ഇവര്‍ക്ക് ഈ മാസം അവസാനം വരെയാണ് ഇതിനുള്ള സമയം അനുവദിച്ചിരിക്കുന്നത്. വീല്‍ഡെന്‍, സൗത്ത് ലേക്ക്‌ലാന്‍ഡ്, സൗത്ത് സോമര്‍സെറ്റ് എന്നിവയെ പോലുള്ള ഏരിയകളിലെ അഞ്ചിലൊന്ന് ബിസിനസുകളും ഇത്തരത്തിലുള്ള പണം ക്ലെയിം ചെയ്തിട്ടില്ലെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. 314 ഇംഗ്ലീഷ് കൗണ്‍സിലുകള്‍ ഇത്തരത്തില്‍ പണം വിതരണം ചെയ്തിരുന്നു. അര്‍ഹമായ ഒരു ബിസിനസ് സ്ഥാപനമെങ്കിലും ഈ പണം ക്ലെയിം ചെയ്തില്ലെന്നാണ് 291 കൗണ്‍സിലുകളും വെൡപ്പെടുത്തുന്നത്.

Other News in this category4malayalees Recommends