ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷം കടന്നു; ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്ത് രാജ്യം; നാലാമതുള്ള റഷ്യയേക്കാള്‍ 12 ലക്ഷത്തോളം രോഗികള്‍ ഇന്ത്യയില്‍ കൂടുതല്‍; രണ്ടാമതുള്ള ബ്രസീലില്‍ 30 ലക്ഷം രോഗികള്‍

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷം കടന്നു; ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്ത് രാജ്യം; നാലാമതുള്ള റഷ്യയേക്കാള്‍ 12 ലക്ഷത്തോളം രോഗികള്‍ ഇന്ത്യയില്‍ കൂടുതല്‍; രണ്ടാമതുള്ള ബ്രസീലില്‍ 30 ലക്ഷം രോഗികള്‍

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷം കടന്നു. ആഗോളതലത്തില്‍ കൊവിഡ് രോഗികളുടെ കണക്ക് പുറത്തുവിടുന്ന വേള്‍ഡോമീറ്ററിന്റെ റിപ്പോര്‍ട്ട് പ്രകാരം 21,52,020 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്.ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. രണ്ടാമതുള്ള ബ്രസീലില്‍ 30 ലക്ഷം രോഗികളാണുള്ളത്. നാലാമതുള്ള റഷ്യയേക്കാള്‍ 12 ലക്ഷത്തോളം രോഗികളാണ് ഇന്ത്യയില്‍ കൂടുതല്‍. റഷ്യയില്‍ 882347 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.


പ്രതിദിനം ഇന്ത്യയില്‍ 60000 ത്തിലധികം പേര്‍ക്കാണ് രോഗം ബാധിക്കുന്നത്. മഹാരാഷ്ട്രയിലും ആന്ധ്രയിലും പതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗ ബാധിതരുടെ എണ്ണം.അതേസമയം ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ആഗോളതലത്തില്‍ രോഗബാധിതരുടെ എണ്ണം രണ്ട് കോടിയോടടുക്കുകയാണ്.

1,98,03,005 പേര്‍ക്കാണ് ലോകത്താകമാനം രോഗം ബാധിച്ചത്. 7,29,568 പേര്‍ക്ക് ലോകമെമ്പാടും ജീവന്‍ നഷ്ടമായി.അതേസമയം അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 51,49,573 ആയി വര്‍ധിച്ചു. 1,65,070 പേര്‍ക്കാണ് രാജ്യത്ത് ജീവന്‍ നഷ്ടമായത്.പട്ടികയില്‍ രണ്ടാമതുള്ള ബ്രസീലില്‍ മരണസംഖ്യ ഒരുലക്ഷം കടന്നു.

Other News in this category4malayalees Recommends