കണ്‍മണിയെ ഒരുനോക്ക് കാണാന്‍ പോലുമാകാതെ അഖിലേഷ് കണ്ണീരോര്‍മയായി; കരിപ്പൂരില്‍ വിമാനാപകടത്തില്‍ മരിച്ച കോ പൈലറ്റ് അഖിലേഷ് കുമാര്‍ വിടവാങ്ങിയത് രണ്ടാഴ്ചയ്ക്കുള്ളില്‍ അച്ഛാനാവാനിരിക്കെ

കണ്‍മണിയെ ഒരുനോക്ക് കാണാന്‍ പോലുമാകാതെ അഖിലേഷ് കണ്ണീരോര്‍മയായി; കരിപ്പൂരില്‍ വിമാനാപകടത്തില്‍ മരിച്ച കോ പൈലറ്റ് അഖിലേഷ് കുമാര്‍ വിടവാങ്ങിയത് രണ്ടാഴ്ചയ്ക്കുള്ളില്‍ അച്ഛാനാവാനിരിക്കെ

ഇന്നലെ കരിപ്പൂരില്‍ വിമാനാപകടത്തില്‍ മരിച്ച കോ പൈലറ്റ് അഖിലേഷ് കുമാര്‍ വന്ദേഭാരത് മിഷന്റെ ഭാഗമായി ദുബൈയില്‍ നിന്ന് കോഴിക്കോട് എത്തിയ ആദ്യ വിമാനത്തിന്റെ വൈമാനികരില്‍ ഒരാളായിരുന്നു. അഖിലേഷ് അടക്കമുള്ള എയര്‍ ഇന്ത്യ സംഘത്തെ അന്ന് കയ്യടികളോടെയാണ് കരിപ്പൂര്‍ സ്വീകരിച്ചത്. മെയ് 8നായിരുന്നു അത്. പക്ഷേ മൂന്ന് മാസത്തിന് ശേഷം ദുബായില്‍ നിന്നും കരിപ്പൂരിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര മരണത്തിലേക്കായി. രണ്ടാഴ്ചക്കുള്ളില്‍ അച്ഛനാവുമായിരുന്നു അഖിലേഷ്. കണ്‍മണിയെ ഒരുനോക്ക് കാണാന്‍ പോലുമാകാതെ അഖിലേഷ് കണ്ണീരോര്‍മയായി മാറി.


32 വയസ്സുകാരനായ അഖിലേഷ് 2017ലാണ് എയര്‍ ഇന്ത്യയില്‍ ജോലിയില്‍ പ്രവേശിച്ചത്. 2017ലായിരുന്നു വിവാഹവും. ഉത്തര്‍പ്രദേശിലെ മഥുര സ്വദേശിയാണ്. ലോക്ക്ഡൗണിന് മുന്‍പാണ് അഖിലേഷ് അവസാനമായി വീട്ടില്‍ വന്നതെന്ന് ബന്ധു പറയുന്നു. 15-17 ദിവസത്തിനുള്ളില്‍ ഭാര്യ കുഞ്ഞിന് ജന്മം നല്‍കാനിരിക്കെയാണ് കുടുംബത്തിന് തീരാവേദനയായി അഖിലേഷിന്റെ വിയോഗം. രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട് അഖിലേഷിന്.

Other News in this category4malayalees Recommends