കരിപൂര്‍ അപകടം ; വിമാനം വീണ്ടും പറന്നുയരാന്‍ ശ്രമിച്ചതിന് തെളിവ് ; തീപിടിത്തം ഒഴിവാക്കാന്‍ എന്‍ജിന്‍ ഓഫ് ചെയിതിരിക്കാമെന്ന നിഗമനം തെറ്റെന്ന് വിദഗ്ധര്‍ ; റണ്‍വേ തിരഞ്ഞെടുത്തതിലും പൈലറ്റിന് വീഴ്ച പറ്റി

കരിപൂര്‍ അപകടം ; വിമാനം വീണ്ടും പറന്നുയരാന്‍ ശ്രമിച്ചതിന് തെളിവ് ; തീപിടിത്തം ഒഴിവാക്കാന്‍ എന്‍ജിന്‍ ഓഫ് ചെയിതിരിക്കാമെന്ന നിഗമനം തെറ്റെന്ന് വിദഗ്ധര്‍ ; റണ്‍വേ തിരഞ്ഞെടുത്തതിലും പൈലറ്റിന് വീഴ്ച പറ്റി
കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനം ലാന്‍ഡിങ് പാളിയതോടെ പറന്നുയരാന്‍ ശ്രമിച്ചിരുന്നതായാണ് കോക്പിറ്റ് ചിത്രങ്ങള്‍ നല്‍കുന്ന സൂചനയെന്ന് വിദഗ്ധര്‍. വിമാനത്തിന്റെ ത്രസ്റ്റ് ലീവര്‍ ടേക്ക്ഓഫ് പൊസിഷനിലാണ്. എന്‍ജിന്‍ സ്റ്റാര്‍ട്ട് ലിവര്‍ ഓഫ് സ്ഥാനത്തല്ല. അതേസമയം ചിറകുകളിലെ ഫ്‌ളാപ്പുകള്‍ നിയന്ത്രിക്കുന്ന ലീവര്‍, ലാന്‍ഡിങ് പൊസിഷനില്‍ തന്നെയാണ്.

അപകടത്തിന് ശേഷം വിമാനത്തിനുള്ളില്‍ നിന്ന് പകര്‍ത്തിയ കോക്പിറ്റിന്റെ ചിത്രങ്ങള്‍കണ്ട വിദഗ്ധരുടെ നിഗമനമിങ്ങനെയാണ്.. റണ്‍വേയില്‍ ഏറെ മുന്നോട്ട് പോയി നിലം തൊട്ടതിനാല്‍ വേഗം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ വീണ്ടും പറന്നുയരാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരിക്കാം. ടേക്ക് ഓഫിന് വിമാനച്ചിറകുകളിലെ ഫ്‌ളാപ്പുകള്‍ പത്തു ഡിഗ്രിയില്‍ താഴെയാണ് ക്രമീകരിക്കേണ്ടത്. എന്നാല്‍ അവ നാല്‍പ്പത് ഡിഗ്രിയിലാണെന്ന് ചിത്രത്തില്‍ കാണാം. ഇത് ലാന്‍ഡിങ് സമയത്ത് നടത്തേണ്ട ക്രമീകരണമാണ്.


തീപിടിത്തം ഒഴിവാക്കാന്‍ എന്‍ജിന്‍ ഓഫ് ചെയിതിരിക്കാമെന്ന നിഗമനം ശരിയല്ലെന്ന് ചിത്രത്തിലെ എന്‍ജിന്‍ സ്റ്റാര്‍ട്ട് ലീവറിന്റെ സ്ഥാനം കണ്ടാല്‍ അറിയാം. വിമാനം താഴെ വീണ് പിളര്‍ന്നതോടെ തനിയെ എന്‍ജിന് നിലച്ചതാണെന്നാണ് സൂചന.

റണ്‍വേയുടെ പടിഞ്ഞാറ് ഭാഗത്ത് വിമാനം ഇറക്കാനുള്ള പൈലറ്റിന്റെ തീരുമാനം അപകടത്തിന് കാരണമായോ എന്നും അന്വേഷിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥയില്‍ വിമാനം ഇറങ്ങേണ്ട പാതയിലല്ല പൈലറ്റ് വിമാനം ഇറക്കിയിരിക്കുന്നത്. ഈ തെറ്റായ തീരുമാനവും ദുരന്തത്തിന് കാരണമായോ എന്നന്വേഷിക്കും.

Other News in this category4malayalees Recommends