പൊതിച്ചോറിനുള്ളിലെ നൂറു രൂപാ നോട്ട് ; സഹായം ഇരുചെവി അറിയരുതെന്ന് കരുതിയുള്ള കോടി മൂല്യമുള്ള കരുതല്‍ ; കണ്ണമാലി ഇന്‍സ്‌പെക്ടറുടെ വാക്കുകള്‍ മലയാളിയുടെ മറ്റൊരു നന്മയുടെ കഥ പറയുന്നു

പൊതിച്ചോറിനുള്ളിലെ നൂറു രൂപാ നോട്ട് ; സഹായം ഇരുചെവി അറിയരുതെന്ന് കരുതിയുള്ള കോടി മൂല്യമുള്ള കരുതല്‍ ; കണ്ണമാലി ഇന്‍സ്‌പെക്ടറുടെ വാക്കുകള്‍ മലയാളിയുടെ മറ്റൊരു നന്മയുടെ കഥ പറയുന്നു
ചെല്ലാനത്തുകാര്‍ പട്ടിണിയിലാണ്. ജോലിക്ക് പോകാന്‍ കഴിയുന്നില്ല. ലോക്ക്ഡൗണ്‍ ആയതിനാല്‍ കടുത്ത പ്രതിസന്ധി. ഇതിനിടെ കലിതുള്ള കടലും.

ജോലിക്ക് പോകാന്‍ പറ്റാത്തതിനാല്‍ പലരും ദാരിദ്രത്തിലാണ്. ഇവര്‍ക്കായി നാട്ടുകാര്‍ എത്തിച്ച പൊതിച്ചോറാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചെല്ലാനത്തുകാര്‍ക്ക് എത്തിച്ച പൊതിച്ചോറിലെ കറികള്‍ക്കിടയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ നൂറുരൂപ വച്ചിരുന്നു. സഹായം ഇരുചെവി അറിയരുതെന്ന് നിര്‍ബന്ധമുള്ള ആരോ വച്ചതാണിത്. കണ്ണമാലി ഇന്‍സ്‌പെക്ടര്‍ പി എസ് ഷിജുവിന്റെ നേതൃത്വത്തിലാണ് കുമ്പളങ്ങയില്‍ നിന്നും പരിസരങ്ങളില്‍ നിന്നും ഭക്ഷണപൊതികള്‍ ശേഖരിച്ചത്.

സ്റ്റേഷനിലെ പോലീസുകാരനായ അനില്‍ ആന്റണി പൊതിച്ചോറിലെ കറിയൊക്കെ അറിയാന്‍ തുറന്നുനോക്കിയപ്പോഴാണ് ഈ ' പണം ' കണ്ടത്. ഇന്‍സ്‌പെക്ടര്‍ ഷിജു ഫേസ്ബുക്കില്‍ ' കോടി മൂല്യമുള്ള നൂറു രൂപ നോട്ട്' എന്നു കുറിച്ചതോടെയാണ് ഈ നന്മ പുറത്തറിഞ്ഞത്.


ഒരു പഴം നല്‍കിയാല്‍ പോലും സോഷ്യല്‍മീഡിയയില്‍ പോസ്റ്റിടുന്നവര്‍ അറിയണം. വാങ്ങുന്നവന്റെ ആത്മാഭിമാനം മുറിപ്പെടുത്താതെ പൊതിച്ചോറില്‍ നൂറു രൂപ ഒളിപ്പിച്ചു നല്‍കിയതിനെ പ്രശംസിക്കുകയായിരുന്നു ഈ കുറിപ്പ്.

ചെറുതാണെങ്കിലും ആ നൂറു രൂപ അവര്‍ക്ക് നല്‍കാനുണ്ടായ മനസിനെ പ്രശംസിക്കുകയാണ് പോലീസുകാരും സന്നദ്ധ പ്രവര്‍ത്തകരും.

Other News in this category4malayalees Recommends