പുതിയ വീട്ടിലെ താമസത്തിന് ഭാര്യയില്ലാതെയെങ്ങനെ ; അപകടത്തില്‍ മരിച്ച ഭാര്യയുടെ പ്രതിമ ഒരുക്കി ബംഗളൂരു വ്യവസായി ; ഇപ്പോള്‍ അവളുടെ സാന്നിധ്യം ഈ വീട്ടിലുണ്ടെന്ന് ...

പുതിയ വീട്ടിലെ താമസത്തിന് ഭാര്യയില്ലാതെയെങ്ങനെ ; അപകടത്തില്‍ മരിച്ച ഭാര്യയുടെ പ്രതിമ ഒരുക്കി ബംഗളൂരു വ്യവസായി ; ഇപ്പോള്‍ അവളുടെ സാന്നിധ്യം ഈ വീട്ടിലുണ്ടെന്ന് ...
സോഫയില്‍ പട്ടുസാരിയും ആഭരണവും ഉടുത്ത് വീട്ടമ്മയിരിക്കുന്നു. ആദ്യം കണ്ടാല്‍ തിരിച്ചറിയില്ല ഇതൊരു പ്രതിമയാണെന്ന്. കര്‍ണാടക കൊപ്പാളിലെ ശ്രീനിവാസമൂര്‍ത്തിയെന്ന വ്യവസായിയാണ് പുതിയതായി പണിത വീട്ടില്‍ മരിച്ചുപോയ ഭാര്യ മാധവിയുടെ പ്രതിമ സ്ഥാപിച്ചത്. ആഗസ്ത് 8ന് നടന്ന പാലുകാച്ചല്‍ ചടങ്ങില്‍ സ്വീകരണ മുറിയില്‍ മാധവിയുടെ സാന്നിധ്യമുണ്ടായിരുന്നു ' ഈ പ്രതിമയിലൂടെ'.

മൂന്നുവര്‍ഷം മുമ്പ് നടന്ന കാറപകടത്തിലാണ് മാധവി മരിച്ചത്. തിരുപ്പതി സന്ദര്‍ശനത്തിനിടെ ദേശീയ പാതയില്‍ ട്രക്കുമായി ഇടിച്ചാണ് സംഭവം. സംഭവ സ്ഥലത്ത് തന്നെ മാധവി മരിച്ചു. മക്കള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. വീട്ടമ്മയുടെ വേര്‍പാട് ഓരോ ദിവസവും കുടുംബത്തെ തളര്‍ത്തി.

വലിയൊരു വീട് പണിയണമെന്ന് മാധവി പറഞ്ഞിരുന്നു. അവരുടെ ആഗ്രഹത്തിന് ഒത്തുള്ള വീടാണ് താന്‍ പണിഞ്ഞിരിക്കുന്നതെന്നു ഭര്‍ത്താവ് പറയുന്നു. ബംഗളൂരുവിലെ പ്രമുഖ കളിപ്പാട്ട നിര്‍മ്മാതാക്കളായ ഗോംബെ മെയ്‌നുമായി ബന്ധപ്പെട്ടാണ് ഒരു കൊല്ലം മുമ്പ് പ്രതിമ നിര്‍മ്മാണം തുടങ്ങിയത്. ഫോട്ടോകള്‍ നേരത്തെ കൈമാറി.


ജൂലൈയില്‍ വീട് പണി പൂര്‍ത്തിയാക്കി. എന്നാല്‍ പുതിയ വീട്ടില്‍ ജീവിക്കാന്‍ മാധവിക്കായില്ലല്ലോ എന്ന വേദനയില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ പ്രതിമ സ്ഥാപിച്ചതെന്ന് കൃഷ്ണമൂര്‍ത്തി പറയുന്നു.

Other News in this category4malayalees Recommends