കൊറോണയില്‍ ചിരിച്ച് സ്വീഡന്‍; ഇന്‍ഫെക്ഷനും, മരണസംഖ്യയും റെക്കോര്‍ഡ് താഴ്ചയില്‍; സമ്പദ് വ്യവസ്ഥയും ഉണര്‍വ്വില്‍; ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാത്തത് നേട്ടമായോ?

കൊറോണയില്‍ ചിരിച്ച് സ്വീഡന്‍; ഇന്‍ഫെക്ഷനും, മരണസംഖ്യയും റെക്കോര്‍ഡ് താഴ്ചയില്‍; സമ്പദ് വ്യവസ്ഥയും ഉണര്‍വ്വില്‍; ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാത്തത് നേട്ടമായോ?
യൂറോപ്പില്‍ കൊറോണാവൈറസ് കേസുകള്‍ തിരികെ ശക്തി പ്രാപിക്കുമ്പോള്‍ ചിരിച്ച് സ്വീഡന്‍. ഇന്‍ഫെക്ഷനുകളിലും, മരണങ്ങളിലും റെക്കോര്‍ഡ് കുറവ് വരുത്തിയാണ് സ്വീഡന്‍ ഈ നേട്ടം കൈവരിച്ചത്. പ്രത്യേകിച്ച് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതെയുള്ള ആ രാജ്യത്തിന്റെ നീക്കങ്ങള്‍ ആശങ്കയായി ഇരിക്കവെയാണ് ഈ നേട്ടങ്ങള്‍. യൂറോപ്പിലെ ഏറ്റവും ഉയരത്തിലായിരുന്ന സ്വീഡനിലെ ഇന്‍ഫെക്ഷന്‍ നിരക്ക് ഇപ്പോള്‍ ബ്രിട്ടന്‍, സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളേക്കാള്‍ കുറവാണ്.

കഴിഞ്ഞ ആഴ്ച കൊറോണ ടെസ്റ്റ് നടത്തിയവരുടെ എണ്ണം റെക്കോര്‍ഡില്‍ എത്തിയപ്പോഴും 1.2 ശതമാനം മാത്രമാണ് പോസിറ്റീവായി കണ്ടെത്തിയത്. മഹാമാരി തുടങ്ങിയ ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. വൈറസില്‍ നിന്നും മുക്തമാകുന്ന സ്വീഡന്റെ പരിശ്രമങ്ങള്‍ക്ക് അംഗീകാരമെന്നോണം ബ്രിട്ടന്‍ ഇവരെ ക്വാറന്റൈന്‍ പട്ടികയില്‍ നിന്നും നീക്കി. ഇതോടെ ഇവിടേക്കുള്ള ടൂറിസം മേഖല തുറന്നിടാനുള്ള വഴിയൊരുങ്ങുകയാണ്.


തങ്ങളുടെ ജനങ്ങളോട് വീടുകള്‍ക്ക് അകത്ത് കഴിയാന്‍ വിധിക്കാതെയാണ് സ്വീഡന്‍ മഹാമാരിയെ നേരിട്ടത്. ഷോപ്പുകളും, റെസ്റ്റൊറന്റുകളും, പബ്ബും, സ്‌കൂളും വരെ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു. മഹാമാരി അത്യുന്നതിയില്‍ നില്‍ക്കുമ്പോഴും മറിച്ചൊരു തീരുമാനത്തിന് അവര്‍ തയ്യാറായില്ല. കൈകഴുകിയും, സാമൂഹിക അകലം പാലിച്ചും സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്ന് ജനങ്ങളെ വിശ്വാസത്തിലെടുത്ത് കൊണ്ടാണ് സ്വീഡന്‍ പ്രവര്‍ത്തിച്ചത്.

മാസ്‌കിന്റെ ഉപയോഗം പോലും സ്വീഡന്റെ ഉന്നത എപ്പിഡെമോളജിസ്റ്റ് ചോദ്യം ചെയ്യുന്നുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാലും കെയര്‍ ഹോമുകളിലെ മരണങ്ങളെ പിടിച്ചുനിര്‍ത്താന്‍ കഴിയില്ലെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്. ലോകരാജ്യങ്ങളെ ഞെട്ടിക്കുകയും, യൂറോപ്പിനെ അമ്പരപ്പിക്കുകയും ചെയ്ത ആ നിലപാടുകള്‍ വിജയിക്കുന്നതായാണ് പുതിയ വിവരങ്ങള്‍ വെളിവാക്കുന്നത്.


Other News in this category4malayalees Recommends