കാലുകള്‍ കാണുമ്പോള്‍ കാമം പൂക്കുന്ന സദാചാര കോമരങ്ങളെ, അത്രയൊന്നും മൊഞ്ചില്ലാത്ത എന്റെ കാലുകള്‍ സമര്‍പ്പിച്ച് ഞാനും ഐക്യപെടുന്നു; അനശ്വരയെ പിന്തുണച്ച് ഹരീഷ് പേരടി

കാലുകള്‍ കാണുമ്പോള്‍ കാമം പൂക്കുന്ന സദാചാര കോമരങ്ങളെ, അത്രയൊന്നും മൊഞ്ചില്ലാത്ത എന്റെ കാലുകള്‍ സമര്‍പ്പിച്ച് ഞാനും ഐക്യപെടുന്നു; അനശ്വരയെ പിന്തുണച്ച് ഹരീഷ് പേരടി
വസ്ത്രത്തിനു ഇറക്കം കുറഞ്ഞെന്ന പേരില്‍ സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണത്തിനു ഇരയായ വ്യക്തിയാണ് ചലച്ചിത്ര താരം അനശ്വര രാജന്‍. അനശ്വരയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. അഹാന , റിമ കല്ലിങ്കല്‍ എന്നിവരും രം?ഗത്തെത്തിയിരുന്നു.

എന്നാല്‍ താരത്തിന് സപ്പോര്‍ട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടി. കാലുകള്‍ കാണുമ്പോള്‍ കാമം പൂക്കുന്ന സദാചാര കോമരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാര്‍ത്ഥമായി ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിക്കുന്നു…അത്രയൊന്നും മൊഞ്ചില്ലാത്ത എന്റെ കാലുകള്‍ സമര്‍പ്പിച്ച് ഞാനും ഐക്യപെടുന്നു…ഈ ശരിര ഭാഷയുടെ രാഷ്ട്രീയം നന്‍മയുള്ള ലോകം ഏറ്റെടുക്കട്ടെ…എന്നാണ് കുറിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends